സമൂഹമാധ്യമമായ ‘എക്സ്’ നിരോധിച്ച് പാക്കിസ്താൻ

APRIL 17, 2024, 5:46 PM

സമൂഹമാധ്യമമായ ‘എക്സ്’നിരോധിച്ച് പാക്കിസ്താൻ. രാജ്യസുരക്ഷ സംബന്ധിച്ച ആശങ്ക കണക്കിലെടുത്താണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതെന്നാണ് പാക്ക് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. ബുധനാഴ്ച കോടതിയിൽ എഴുതി നൽകിയ സത്യവാങ്മൂലത്തിലാണ് എക്സിന്റെ നിരോധനത്തെപ്പറ്റി സർക്കാർ വെളിപ്പെടുത്തിയത്. 

അതേസമയം ഫെബ്രുവരി പകുതി മുതലേ എക്സ് ഉപയോഗിക്കാൻ സാധിക്കുന്നില്ലെന്നു പാക്കിസ്താനിലെ ഉപയോക്താക്കൾ പരാതിപ്പെട്ടിരുന്നു. എന്നാൽ എക്സിന് താത്കാലിക നിരോധനമാണ് ഏർപ്പെടുത്തിയിരുന്നത് എന്നാണ് പുറത്തു വരുന്ന വിവരം.

പാകിസ്താൻ സർക്കാരിന്റെ നിയമാനുസൃത നിർദേശങ്ങൾ പാലിക്കുന്നതിലും പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിലും എക്സ് പരാജയപ്പെട്ടത് നിരോധനം ഏർപ്പെടുത്തേണ്ടതിൻ്റെ ആവശ്യകതയിലേക്ക് നയിച്ചുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. പാകിസ്താൻ അധികൃതരുമായി സഹകരിക്കാൻ സോഷ്യൽ മീഡിയ കമ്പനി വിമുഖത പ്രകടിപ്പിച്ചതായി മന്ത്രാലയം ആരോപിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam