ഇനി നെറ്റില്ലാതെയും ഫയലുകള്‍ പങ്കുവെക്കാം; പുത്തന്‍ ഫീച്ചര്‍ ഒരുക്കി വാട്‌സ്ആപ്പ്

APRIL 24, 2024, 8:21 AM

വാട്ട്‌സ്ആപ്പിൽ ഫയലുകൾ പങ്കിടുമ്പോൾ, നെറ്റ്‌വർക്ക് തീർന്നുപോകുന്നത് എല്ലാവരേയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. ഇതിന് പ്രതിവിധിയുമായി എത്തിയിരിക്കുകയാണ് വാട്ട്‌സ്ആപ്പ്. ഇന്റര്‍നെറ്റില്ലാതെ തന്നെ ഫയലുകള്‍ പങ്കുവെക്കാനുള്ള പുതിയ ഫീച്ചറാണ് ഉപയോക്താക്കള്‍ക്കായി വാട്‌സ്ആപ്പ് ഒരുക്കുന്നത്. 

ഫോട്ടോ, വീഡിയോ, ഓഡിയോ, ഡോക്യുമെന്റ് എന്നീ ഫയലുകള്‍ ഓഫ്‌ലൈനായി പങ്കുവെക്കാനുള്ള ഫീച്ചറിന്റെ പ്രവര്‍ത്തനങ്ങള്‍ വാട്‌സ്ആപ്പ് ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇത്തരത്തിൽ ഷെയർ ചെയ്യുന്ന ഫയലുകൾ എൻക്രിപ്റ്റ് ചെയ്തതാണെന്നും ആർക്കും ഫയലുകൾ കൈകാര്യം ചെയ്യാനോ ഇടപെടാനോ കഴിയില്ലെന്നും വെബ്റ്റാല്‍ഇന്‍ഫോ റിപ്പോർട്ട് ചെയ്യുന്നു. ആന്‍ഡ്രോയിഡിനുള്ള വാട്‌സ്ആപ്പ് ബീറ്റയുടെ പുതിയ സ്‌ക്രീന്‍ ഷോട്ടില്‍ ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കാന്‍ അനുവാദം വേണമെന്നും ആവശ്യപ്പെടുന്നുണ്ട്.

vachakam
vachakam
vachakam

ഫോണ്‍ സമീപത്ത് തന്നെ ഉണ്ടായിരിക്കുക എന്നതാണ് ഇതില്‍ പ്രധാനം. പ്രാദേശിക ഫയല്‍ പങ്കിടുന്നതിനായി ബ്ലൂടൂത്ത് വഴി സമീപത്തുള്ള ഫോണുകള്‍ സ്‌കാന്‍ ചെയ്യാന്‍ അനുവദിക്കുന്ന ആന്‍ഡ്രോയിഡിന്റെ സാധാരണ സിസ്റ്റം അനുമതിയാണിത്. ഉപയോക്താക്കള്‍ക്ക് ആവശ്യമില്ലെങ്കില്‍ ഈ ഓപ്ഷന്‍ ഓഫ് ചെയ്ത് വെക്കാവുന്നതാണ്.

ഇത് കൂടാതെ ഫോണിലെ ഫോട്ടോ ഗ്യാലറിയും ഫയലുകളും ആക്‌സസ് ചെയ്യാനും വാട്‌സ്ആപ്പിന് അനുമതി ആവശ്യമാണ്. മറ്റ് ഉപകരണങ്ങള്‍ അടുത്താണോ എന്ന് കണ്ടെത്താന്‍ ലൊക്കേഷന്‍ അനുമതിയും ആവശ്യമുണ്ട്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam