ക്രിക്കറ്റ് കളിക്കുന്നതിനിടെ സ്വകാര്യഭാഗത്ത് പന്ത് തട്ടി; 11 വയസുകാരന് ദാരുണാന്ത്യം

MAY 6, 2024, 10:56 AM

മുംബൈ: സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ സ്വകാര്യഭാഗത്ത് പന്ത് തട്ടി 11വയസുകാരന് ദാരുണാന്ത്യം. പൂനെയിലാണ് സംഭവം ഉണ്ടായത്. ശൗര്യ എന്ന കുട്ടിയാണ് ക്രിക്കറ്റ് ​ഗ്രൗണ്ടിൽ വെച്ച് മരിച്ചത്. 

കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ശൗര്യ ബോൾ ചെയ്യുന്നതിനിടെ ബാറ്റ്‌സ്മാൻ അടിക്കുകയായിരുന്നു. എന്നാൽ മറ്റ് ദിശകളിലേക്ക് പോകാതെ പന്ത് നേരെ ശക്തിയോടെ ശൗര്യയുടെ സ്വകാര്യ ഭാഗത്ത് വന്ന് ഇടിച്ചു. ഉടൻ തന്നെ കുട്ടി നിലത്ത് കുഴഞ്ഞു വീഴുകയായിരുന്നു. 

പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളിൽ കുട്ടിയുടെ ശരീരത്തിൽ പന്ത് വന്ന് ഇടിക്കുന്നതും കുട്ടി വീഴുന്നതും വ്യക്തമായി കാണാം.  സുഹൃത്തുക്കൾ ഉടൻ തന്നെ ശൗര്യയുടെ അടുത്തെത്തി പ്രാഥമിക ശുശ്രൂഷ നൽകി. തുടർന്ന് ശൗര്യയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam