ഒമർ ലുലു ഒരുക്കുന്ന ഫൺ ഫിൽഡ് ഫാമിലി എന്റർടെയിനർ 'ബാഡ് ബോയ്‌സ്' ടൈറ്റിൽ പോസ്റ്റർ ലോഞ്ച് ചെയ്തു.....

MAY 19, 2024, 10:53 AM

റഹ്മാൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു ഏബ്രഹാം എന്നിവരെ പ്രധാന വേഷങ്ങളാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് 'ബാഡ് ബോയ്‌സ്' എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് എഴുപുന്നയിൽ നടന്നു. തീർത്തും കോമഡി ഫൺ എന്റർടെയ്‌നറായ ഈ ചിത്രം അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് നിർമ്മിക്കുന്നത്. അബാം മൂവിസിന്റെ പതിനഞ്ചാമത് ചിത്രമാണിത്.

ചിത്രത്തിൽ ബാബു ആന്റണി, ബിബിൻ ജോർജ്, അജു വർഗീസ്, ആൻസൺ പോൾ, സെന്തിൽ കൃഷ്ണ, ടിനി ടോം, ഹരിശ്രീ അശോകൻ, രമേഷ് പിഷാരടി, ശരത് സഭ, രവീന്ദ്രൻ, മല്ലിക സുകുമാരൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. അഡാർ ലൗ എന്ന ഒമർ ചിത്രത്തിന്റെ തിരക്കഥാകൃത്ത് സാരംഗ് ജയപ്രകാശ് ആണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഒമറിന്റേതാണ് കഥ. ജോസഫ് നെല്ലിക്കൽ കലാസംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആൽബിയാണ്. അമീർ കൊച്ചിൻ, ഫ്‌ളെമി എബ്രഹാം എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്.

മ്യൂസിക്: വില്യം ഫ്രാൻസിസ്, എഡിറ്റർ: ദീലീപ് ഡെന്നീസ്, കാസ്റ്റിങ് : വിശാഖ് പി.വി, പ്രൊഡക്ഷൻ കൺട്രോളർ: ഇക്ബാ പാൽനായികുളം, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: ഷെറിൻ സ്റ്റാൻലി, മേക്കപ്പ്: ജിതേഷ് പൊയ്യ, കോസ്റ്റ്യൂംസ്: അരുൺ മനോഹർ, ലൈൻ പ്രൊഡ്യൂസർ: ടി.എം റഫീഖ്, ലിറിക്‌സ്: ബി.കെ ഹരിനാരായണൻ, ചീഫ് അസോസിയേറ്റ് : ഉബൈനി യൂസഫ്, ആക്ഷൻ: തവസി രാജ്, കൊറിയോഗ്രാഫി: ഷരീഫ്, സ്റ്റിൽസ്: ജസ്റ്റിൻ ജെയിംസ്, ഡിസൈൻ: മനു ഡാവിഞ്ചി, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam