ഹോളിവുഡ് ചിത്രമായ ജുറാസിക് വേള്‍ഡ് റീബര്‍ത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സാണ് ജുറാസിക് വേള്‍ഡ് സിനിമയുടെ പുതിയ ട്രെയ്‌ലര്‍ പങ്കുവെച്ചത്.
ബാക്കി വന്ന ദിനോസറുകളുടെ ഡിഎന്‍എ സംഘടിപ്പിക്കാന്‍ കാട്ടിലേക്ക് പോകുന്ന കഥാപാത്രങ്ങളാണ് ട്രെയ്‌ലറില്‍ ഉള്ളത്. ചിത്രത്തില്‍ സ്‌കാര്‍ലെറ്റ് ജൊവാന്‍സണ്‍ ആണ് കേന്ദ്ര കഥാപാത്രം. സോറാ ബെനറ്റ് എന്ന കഥാപാത്രത്തെയാണ് താരം സിനിമയില്‍ അവതരിപ്പിക്കുന്നത്.
ദിനോസറുകളുടെ ഡിഎന്‍എ കണ്ടെത്തുക എന്ന ദൗത്യമാണ് സ്‌കാര്‍ലെറ്റിന് ലഭിച്ചിരിക്കുന്നത്. അതിനായി സ്‌കാര്‍ലെറ്റ് പേലിയെന്റോളജിസ്റ്റ് ഡോ. ഹെന്റി ലോമിസിന്റെയും ഡന്‍കന്‍ കിന്‍കൈഡിന്റെയും സഹായം തേടുന്നു. വലിയ ദിനോസറുകള്‍ മുതല്‍ നമ്മെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള വിഷ്വല്‍സാണ് ട്രെയ്‌ലറില്‍ ഉള്ളത്.
'ജുറാസിക് വേള്‍ഡ് ഡൊമിനിയന്‍ സംഭവങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തിന് ശേഷം, ഭൂമിയുടെ പരിസ്ഥിതി ദിനോസറുകള്‍ക്ക് ഏറെക്കുറെ വാസയോഗ്യമല്ലെന്ന് തെളിയിക്കപ്പെട്ടു. അവശേഷിക്കുന്നവ ഒറ്റപ്പെട്ട ഭൂമധ്യരേഖാ പരിതസ്ഥിതികളില്‍ നിലനില്‍ക്കുന്നു, അവര്‍ ഒരിക്കല്‍ അഭിവൃദ്ധിപ്പെട്ടിരുന്ന കാലാവസ്ഥയോട് സാമ്യമുള്ളതാണ് അവിടം. ആ ഉഷ്ണമേഖലാ ജൈവമണ്ഡലത്തിനുള്ളിലെ കരയിലും കടലിലും ഏറ്റവും വലിയ മൂന്ന് ജീവികളുടെ ഡിഎന്‍എയില്‍ മനുഷ്യരാശിക്ക് അത്ഭുതകരമായ ജീവന്‍ രക്ഷാ ആനുകൂല്യങ്ങള്‍ നല്‍കുന്ന ഒരു മരുന്നിന്റെ താക്കോല്‍ ഉണ്ട്', എന്നാണ് സിനിമയുടെ ഉള്ളടക്കം.
സ്‌കാര്‍ലറ്റ് ജോഹാന്‍സണ്‍, ജോനാഥന്‍ ബെയ്ലി, മഹെര്‍ഷല അലി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ഗാരത് എഡ്വേര്‍ഡ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 1993-ല്‍ പുറത്തിറങ്ങിയ 'ജുറാസിക് പാര്‍ക്ക് ' ആദ്യഭാഗം എഴുതിയ ഡേവിഡ് കോപ്പാണ് പുതിയ ചിത്രവും എഴുതിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്