ആലപ്പുഴ : അമൃതം പൊടിയിൽ ചത്തുണങ്ങിയ പല്ലികളെ കണ്ടെത്തി. ആലപ്പുഴ മാന്നാറിലെ അങ്കണവാടിയിൽ വിതരണം ചെയ്ത അമൃതം പൊടിയിലാണ് ചത്തുണങ്ങിയ പല്ലികളെ കണ്ടെത്തിയത്.
രണ്ടു ദിവസം മുൻപ് ലഭിച്ച അമൃതം പായ്ക്കറ്റ് വീട്ടുകാർ പൊട്ടിച്ചപ്പോഴാണ് രണ്ട് പല്ലികളെ ചത്ത് ഉണങ്ങിയ നിലയിൽ കണ്ടെത്തിയത്.
വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് അങ്കണവാടി ടീച്ചറെത്തി പരിശോധിച്ച് സൂപ്പർവൈസറെ വിവരം അറിയിക്കുകയും സി ഡി പി ഒ യ്ക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്തു.
ബുധനൂരിലെ അങ്കണവാടിയിൽ ഫെബ്രുവരി മാസത്തിൽ നൽകുന്നതിനായി ജനുവരി 22 ന് പഞ്ചായത്തിൽ നിന്നും അങ്കണവാടികളിലേക്ക് വിതരണം ചെയ്ത അമൃതം പൊടി പായ്ക്കറ്റുകളിൽ ഒന്നിലാണ് ചത്തുണങ്ങിയ പല്ലികളെ കണ്ടെത്തിയത്.
മാന്നാർ പഞ്ചായത്ത് കുടുംബശ്രീ സംരംഭമായ അമൃതശ്രീ അമൃതംഫുഡ് സപ്ലിമെന്റ് യൂണിറ്റ് ഉല്പാദിപ്പിക്കുന്ന അമൃതം ന്യൂട്രിമിക്സാണ് അങ്കണവാടികളിൽ വിതരണം ചെയ്യുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്