മുനമ്പം ഭൂമി കേസ്: വഖഫ് സംരക്ഷണ വേദിക്കും തിരിച്ചടി; കേസിൽ കക്ഷി ചേരാനുള്ള ഹർജി തള്ളി

FEBRUARY 10, 2025, 3:19 AM

കോഴിക്കോട്: മുനമ്പം വഖഫ് ഭൂമി കേസില്‍ വഖഫ് സംരക്ഷണ വേദിക്ക് തിരിച്ചടി. കേസില്‍ കക്ഷി ചേരാനുള്ള വഖഫ് സംരക്ഷണ വേദിയുടെ ഹര്‍ജി വഖഫ് ട്രൈബ്യൂണൽ തള്ളി.

കേസിൽ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ടുള്ള മുനമ്പം നിവാസികളുടെ ഹർജി നാളെ ട്രൈബ്യൂണൽ പരിഗണിക്കും. കഴിഞ്ഞ ആഴ്ച കേസിൽ കക്ഷി ചേരാനുള്ള അകില കേരള വഖഫ് സംരക്ഷണ സമിതിയുടെ ഹർജിയും ട്രൈബ്യൂണൽ തള്ളിയിരുന്നു.

കേസിൽ സമിതിക്ക് എന്ത് താൽപര്യമാണെന്നും വഖഫ് ഭൂ സംരക്ഷണത്തിൽ സമിതിക്ക് എന്ത് മുൻപരിചയമാണ് ഉള്ളതെന്നും  ട്രൈബ്യൂണൽ ചോദിച്ചിരുന്നു.

vachakam
vachakam
vachakam

ഹർജി തള്ളിയതിനെതിരെ  ഹൈക്കോടതിയെ സമീപിക്കുമെന്നാണ് അഖില കേരള വഖഫ് സംരക്ഷണ സമിതി വക്താക്കള്‍ അറിയിച്ചത്. ഇതിന് പിന്നാലെയാണ് വഖഫ് സംരക്ഷണ വേദിയുടെ ഹർജിയും തള്ളിയത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam