കോട്ടയം: പകുതി വില തട്ടിപ്പ് കേസിൽ അനന്തു കൃഷ്ണനെ റിമാൻഡ് ചെയ്തു. കേസിൽ അനന്തുവിന്റെ കൂട്ടുപ്രതികളിൽ പലർക്കും ഉന്നത രാഷ്ട്രീയ ബന്ധമുണ്ടെന്ന് സംശയിക്കുന്നു എന്ന് റിമാൻഡ് റിപ്പോർട്ടിലുണ്ട്.
രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയെന്ന പേരിൽ വന്ന മൊഴിയുടെ വിശദാംശങ്ങൾ അനന്തു തള്ളി. ഇപ്പോൾ പുറത്തുവരുന്ന പല പേരുകളും തെറ്റാണെന്നും അനന്തു പറഞ്ഞു.
ആരോപണങ്ങൾ നേതാക്കളും നിഷേധിച്ചു. ഇതിനിടെ കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ഡിജിപി ഉത്തരവിറക്കി. തെരഞ്ഞെടുപ്പ് ഫണ്ടിനായി കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ പ്രമുഖ നേതാക്കൾ പണം കൈപ്പറ്റിയെന്ന അനന്തു കൃഷ്ണന്റെ മൊഴിയുടെ വിശദാംശങ്ങളാണ് പുറത്തുവന്നത്.
ക്ലൗഡ് സ്റ്റോറേജിലായിരുന്നു നേതാക്കൾക്ക് പണം നൽകിയതിന്റെ വിവരങ്ങൾ അനന്തു സൂക്ഷിച്ചിരുന്നത്. പണം നൽകിയതിന്റെ കോൾ റെക്കോർഡിംഗുകളും, വാട്സ് ആപ്പ് ചാറ്റുകളും ക്ലൗഡ് സ്റ്റോറേജിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്