ചങ്ങനാശേരി: നീണ്ട 29 വർഷങ്ങൾക്കു ശേഷം മോഷണക്കേസിലെ പ്രതിയെ പൊക്കി പൊലീസ്. വാഴപ്പള്ളി മോർക്കുളങ്ങര പുതുപ്പറമ്പിൽ വീട്ടിൽ മധുവിനെയാണു (ശോഭരാജ് –56) ചങ്ങനാശേരി പൊലീസ് പിടികൂടിയത്.
1996ൽ നടത്തിയ മോഷണ കേസിലാണ് പൊലീസ് പ്രതിയെ പൊക്കിയത്. നിർത്തിയിട്ടിരുന്ന കാറിൽ നിന്നു സ്വർണവും സ്റ്റീരിയോ സെറ്റും മോഷ്ടിച്ച കേസിൽ ചങ്ങനാശേരി പൊലീസ് ഇയാളെ പിടികൂടിയിരുന്നു. ജാമ്യത്തിൽ ഇറങ്ങിയതിനു ശേഷം ഒളിവിൽ പോകുകയായിരുന്നു.
ആൾമാറാട്ടം നടത്തിയ പ്രതി കൊല്ലത്ത് ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു പ്രതി.
നാട്ടിലെ സുഹൃത്തുക്കളുടെ ഫോൺവിളികൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഇയാൾ കൊല്ലം ഭാഗത്തുള്ളതായി പൊലീസിനു വിവരം ലഭിച്ചിരുന്നു.
തുടർന്ന് 4 മാസം നിരീക്ഷിച്ചതിനു ശേഷമാണ് ഒളിവിൽ പോയ മധു തന്നെയാണ് കൊല്ലത്തെ ഓട്ടോ ഡ്രൈവറെന്ന് പൊലീസ് സ്ഥിരീകരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്