എല്ലാവരുടെയും ശ്രദ്ധയ്ക്ക്! മാർച്ച് 1 മുതൽ ആർസി ബുക്കുകൾ ഡിജിറ്റലാകും; ഫോൺ നമ്പർ അപ്ഡേറ്റ് ചെയ്യണം

FEBRUARY 11, 2025, 1:27 AM

തിരുവനന്തപുരം:  മാർച്ച് ഒന്ന് മുതൽ സംസ്ഥാനത്തെ വാഹനങ്ങളുടെ ആർസി ബുക്കുകൾ പൂർണമായും ഡിജിറ്റലാകും. 

വാഹനം വാങ്ങി മണിക്കൂറുകൾക്കുള്ളിൽ രജിസ്ട്രേഷൻ പൂർത്തിയാക്കി വാഹൻ വെബ്സൈറ്റിൽ നിന്നും ആർസി ബുക്ക് ഡൗൺലോഡ് ചെയ്യാനാകും. ആർസി ബുക്കുകൾ പ്രിൻറ് എടുത്ത് നൽകുന്നതിന് പകരമാണ് ഡിജിറ്റലായി നൽകുന്നത്.

 മാർച്ച് ഒന്ന് മുതൽ ആർസി ബുക്കുകൾ ഡിജിറ്റലാകുന്നതോടെ പ്രത്യേക നിർദേശങ്ങളും ഗതാഗത വകുപ്പ് നൽകുന്നുണ്ട്.

vachakam
vachakam
vachakam

ഫെബ്രുവരി മാസത്തിനുള്ളിൽ എല്ലാ വാഹന ഉടമകളും ആർസി ബുക്കുമായി ഫോൺ നമ്പറുകൾ ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്ന് ഗതാഗത കമ്മീഷണർ എച്ച് നാഗരാജു പറഞ്ഞു.

ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന ഫോൺ നമ്പറുകളാണ് നൽകേണ്ടതെന്നും ഓൺലൈന വഴി സ്വന്തമായോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ നമ്പറുകൽ അപ്ഡേറ്റ് ചെയ്യാമെന്നും ഗതാഗത കമ്മീഷണർ അറിയിച്ചു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam