ചരിത്രവും ഐതിഹ്യവും ഇഴചേർന്നുറങ്ങുന്നയിടമാണ് പ്രയാഗ്‌രാജ്. ഇപ്പോൾ മഹാകുംഭമേള പ്രയാഗ്‌രാജിനെ ലോകശ്രദ്ധയിലേക്ക് വീണ്ടും എത്തിച്ചിരിക്കുകയാണ്. ജനുവരി 13ന് ആരംഭിച്ച മഹാകുംഭമേള ഫെബ്രുവരി 26ന് ആണ് സമാപിക്കുന്നത്. 45 ദിവസം നീളുന്ന കുംഭമേളയിൽ കോടിക്കണക്കിന് ഭക്തരാണ് പങ്കെടുക്കുന്നത്.
അതേസമയം ഇതിലെ സാമ്പത്തിക കണക്കുകളെ കുറിച്ച് നമുക്ക് ഒന്ന് നോക്കാം. രണ്ടു മുതൽ മൂന്ന് ലക്ഷം കോടിയുടെ വരുമാനമാണ് ആറാഴ്‌ചകളിൽ അധികം നീണ്ടു നിൽക്കുന്ന മഹാകുംഭമേള രാജ്യത്തിന് നൽകുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. അതായത് ഇന്ത്യൻ ജിഡിപിയുടെ വളർച്ചയിൽ 1.5% വർദ്ധനവ് കുംഭമേളയുടെ സംഭാവനയാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഇത് ഉത്തർപ്രദേശ് സംസ്ഥാനത്തിന്റെ അതിവേഗത്തിലുള്ള വളർച്ചയും സാദ്ധ്യമാക്കും. ആൾ ഇന്ത്യ ട്രേഡേഴ്‌സ് കോൺഫഡറേഷൻ കണക്ക് കൂട്ടുന്നതനുസരിച്ച് 25000 കോടി രൂപയുടെ കച്ചവട വ്യവഹാരം കുംഭമേളയുടെ പരിസരത്ത് നിന്ന് മാത്രം നടക്കുന്നുണ്ട്. വിവിധ പൂജാ സാമഗ്രികളുടെ വ്യാപാരം 5000 കോടി ആണ് പ്രതീക്ഷിക്കുന്നത്. പാലുത്പ്പന്നങ്ങൾ 4000 കോടിയും, പൂജാ പുഷ്‌പങ്ങൾ വിൽക്കുന്നതിലൂടെ 800 കോടിയുടെയും കച്ചവടം കോൺഫഡറേഷൻ പ്രതീക്ഷിക്കുന്നു.
അതുപോലെ തന്നെ ഹോസ്‌പിറ്റാലിറ്റി മേഖലയിലെ കണക്കുകളും ഞെട്ടിക്കുന്നതാണ്. 6000 കോടിയുടെ ബിസിനസാണ് കുംഭമേളയ‌്ക്ക് ആതിഥ്യമരുളുന്നതിലൂടെ ഹോസ്‌പിറ്റാലിറ്റി മേഖലയിൽ നടക്കുന്നത്. 4000 ഹെക്‌ടറിലാണ് താൽക്കാലിക ടൗൺഷിപ്പ് പണികഴിപ്പിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്