കോഴിക്കോട്: ബ്രോസ്റ്റഡ് ചിക്കൻ തീര്‍ന്നതിന്‍റെ പേരിൽ ചായക്കട ഉടമയെയും ജീവനക്കാരനെയും മർദ്ദിച്ച സംഭവത്തിൽ അഞ്ചുപേർക്കെതിരെ കേസെടുത്തതായി റിപ്പോർട്ട്. ഷാമിൽ, നിഖിൽ, ഗഫൂർ, ഫാറൂഖ്, ജമാൽ എന്നിവർക്കെതിരെയാണ് കേസെടുത്തത് എന്നാണ് ലഭിക്കുന്ന വിവരം.
കോഴിക്കോട് താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപത്തെ ടേക്ക് എ ബ്രേക്ക് എന്ന വഴിയോര വിശ്രമ കേന്ദ്രത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കോഫി ഷോപ്പിലായിരുന്നു അക്രമം നടന്നത്. ബ്രോസ്റ്റഡ് ചിക്കൻ തീര്‍ന്നത്തിന്റെ പേരിൽ അഞ്ചുപേരടങ്ങിയ സംഘം കടയുടമയെയും ജീവനക്കാരെയും മര്‍ദ്ദിക്കുകയായിരുന്നു.
കട ഉടമ പൂനൂര്‍ സ്വദേശി സയീദിനെയും ജീവനക്കാരൻ ആസാം മെഹദി ആലത്തിനുമാണ് മര്‍ദനമേറ്റത്. കട ഉടമയുടെ കഴുത്തിന് ഉള്‍പ്പെടെ പരിക്കേറ്റിട്ടുണ്ട്. കടയിലുണ്ടായിരുന്ന സിസിടിവി ദൃശ്യങ്ങളിൽ അക്രമത്തിന്‍റെ ദൃശ്യങ്ങളും പതിഞ്ഞിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്