ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറുമായി കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടാൻ ധാരണയിലെത്തിയതായി റിപ്പോർട്ട്. 2026 ജൂൺ വരെ സൗദി ക്ലബ്ബിൽ താരം തുടരുന്ന കരാർ ആകും ഒപ്പുവെക്കുന്നത്. ഉടൻ തന്നെ ഇതുസംബന്ധിച്ച പ്രഖ്യാപനം പ്രതീക്ഷിക്കുന്നു.
കഴിഞ്ഞയാഴ്ച 40 വയസ്സ് തികഞ്ഞ റൊണാൾഡോ 2023 ജനുവരിയിലായിരുന്നു അൽ നസറിൽ ചേർന്നത്. അതിനുശേഷം 90 മത്സരങ്ങളിൽ നിന്ന് 82 ഗോളുകൾ അവർക്കായി നേടിയിട്ടുണ്ട്. അൽ നസറിൽ തന്റെ കരിയർ അവസാനിപ്പിക്കുമെന്ന് പോർച്ചുഗീസ് സൂപ്പർ താരം മുമ്പ് സൂചന നൽകിയിരുന്നു. 1000 കരിയർ ഗോളിൽ എത്താൻ റൊണാൾഡോക്ക് ആകും എന്നാണ് ആരാധാകരുടെ പ്രതീക്ഷ.
2023ലെ അറബ് ക്ലബ് ചാമ്പ്യൻസ് കപ്പ് ഒഴികെ, അൽ നസറുമായി റൊണാൾഡോയ്ക്ക് ഇതുവരെ ഒരു ലീഗ് അല്ലെങ്കിൽ കോണ്ടിനെന്റൽ കിരീടം നേടാൻ കഴിഞ്ഞിട്ടില്ല എന്ന നിരാശ മാറ്റുക ആകും റൊണാൾഡോയുടെ ലക്ഷ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്