കുറിച്ചി: കോട്ടയം കുറിച്ചിയില്‍ നിന്ന് കാണാതായ പന്ത്രണ്ട് വയസുകാരനെ കണ്ടെത്തി. ചങ്ങനാശ്ശേരി പായിപ്പാട് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടി വീടുവിട്ടിറങ്ങാനുള്ള കാരണം വ്യക്തമല്ല.
പായിപ്പാട് കുട്ടി നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരന്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. ചിങ്ങവനം പൊലീസ് പായിപ്പാടേയ്ക്ക് തിരിച്ചിട്ടുണ്ട്.
ചാമക്കുളം ശശിഭവനില്‍ സനുവിന്റെയും ശരണ്യയുടെയും മകന്‍ അദ്വൈദിനെ ഇന്ന് രാവിലെ മുതലാണ് കാണാതായത്.
രാവിലെ ആറ് മണിയോടെ ട്യൂഷനായി കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയിരുന്നു. എന്നാല്‍ ട്യൂഷന്‍ സെന്ററില്‍ കുട്ടി എത്തിയിരുന്നില്ല. ട്യൂഷന്‍ സെന്ററിലുള്ളവര്‍ അറിയിച്ചതിനെ തുടര്‍ന്ന് മാതാവ് ചിങ്ങവനം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടി വിദേശത്തുള്ള പിതാവിന് വാട്‌സ്ആപ്പില്‍ ഗുഡ് ബൈ എന്ന് മെസേജ് അയച്ചതായി കണ്ടെത്തിയിരുന്നു. പൊലീസ് അന്വേഷണം വ്യാപിപ്പിച്ചതിനിടെയാണ് കുട്ടി പായിപ്പാട് ഉള്ളതായി വിവരം ലഭിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്