കൽപറ്റ: കാട്ടാന ആക്രമണത്തിൽ നൂൽപ്പുഴയിൽ കൊല്ലപ്പെട്ട മാനുവിനെ ആക്രമിച്ചത് ആനക്കൂട്ടത്തിലെ ഒരാനയെന്ന് ദൃക്സാക്ഷിയായ സത്യഭാമ.
ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് മാനുവിന് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്.
മാനുവിന് ഓടി മാറാൻ കഴിഞ്ഞില്ലെന്നും ശബ്ദം കേട്ട് ഓടിവെന്നെങ്കിലും ഒന്നും ചെയ്യാൻ സാധിച്ചില്ലെന്നും സത്യഭാമ പറഞ്ഞു.
കൊല്ലപ്പെട്ട മാനുവിൻ്റെ ഭാര്യ ചന്ദ്രികയെ കണ്ടെത്തി
ആറ് മണിയായപ്പോൾ പണി കഴിഞ്ഞ് കയറി വന്നതായിരുന്നു മാനു. ആന വന്ന് വെള്ളം കുടിച്ചുകൊണ്ടിരുന്നപ്പോൾ ആന അയാളെ തട്ടി.
മൂന്ന് ആന ഉണ്ടായിരുന്നു. രണ്ടെണ്ണം വെള്ളം കുടിച്ച് കാട്ടിലേക്ക് കയറിപ്പോയി. പിന്നെ ഒരാന ഇതുവഴി വന്നു. അപ്പോഴാണ് ഇയാളെ തട്ടിയത്. ശബ്ദം കേട്ട് ഞാൻ വന്ന് നോക്കി. എനിക്കൊന്നും ചെയ്യാൻ സാധിച്ചില്ലെന്നും സത്യഭാമ മാധ്യമങ്ങളോട് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്