ഡൽഹിക്ക് വീണ്ടും വനിതാ മുഖ്യമന്ത്രിയോ? ചർച്ചകളിൽ ഉയർന്ന് കേൾക്കുന്ന പേരുകൾ ഇവയാണ് 

FEBRUARY 11, 2025, 3:35 AM

27 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഡല്‍ഹി പിടിച്ചടക്കിയിരിക്കുകയാണ് ബിജെപി. ആരായിരിക്കും ഇനി മുഖ്യമന്ത്രി ആവുക എന്നാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യം. ബിജെപി ഇത്തവണ വനിത മുഖ്യമന്ത്രിയെ രംഗത്തിറക്കുമെന്ന് ആണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. 

ദ്വിരാഷ്ട്ര സന്ദര്‍ശനത്തിനായി വിദേശത്തുള്ള പ്രധാനമന്ത്രി നരേന്ദ്രമോദി തിരിച്ചെത്തിയ ശേഷമാകും മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുക എന്നാണ് പുറത്തു വരുന്ന വിവരം. നിലവില്‍ അവസാനപട്ടികയിലുള്ള 2 പേരുകള്‍ വനിതകളുടേതാണെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും പുറത്തു വരുന്ന വിവരം.

മഹിള മോര്‍ച്ച ദേശീയ ഉപാധ്യക്ഷയും ഷാലിമാര്‍ ബാഗിലെ നിയുക്ത എംഎല്‍എയുമായ രേഖ ഗുപ്ത, ഗ്രേറ്റര്‍ കൈലാഷില്‍ വിജയിച്ച ശിഖ റോയി എന്നിവരുടെ പേരുകളാണ് ആണ് ഉയർന്ന് കേൾക്കുന്നത്. എന്നാൽ വനിത മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുകയാണെങ്കില്‍ 27 വര്‍ഷത്തിന് ശേഷം സുഷമാ സ്വരാജിന് ഒരു പിന്‍ഗാമി വരുന്നു എന്ന പ്രത്യേകതയും ഉണ്ട്. സുഷമയ്ക്ക് ശേഷം ഭരണത്തില്‍ വന്ന കോണ്‍ഗ്രസിന്റെ ഷീല ദീക്ഷിത് 15 വര്‍ഷക്കാലം ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നു. പിന്നീട് അരവിന്ദ് കേജ്രിവാള്‍ രാജിവെച്ച ശേഷം അതിഷി മര്‍ലേനയും ഇടക്കാലത്ത് ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam