കൊച്ചി: എറണാകുളത്ത് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമം. ആലുവ യു സി കോളേജിനടുത്ത് ആണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. തൊട്ടടുത്ത കടയിൽ ഓടി കയറിയ യുവതി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി എന്നാണ് ലഭിക്കുന്ന വിവരം.
ചൂണ്ടി സ്വദേശിക്ക് നേരെയാണ് അക്രമണമുണ്ടായത്. മുപ്പത്തടം സ്വദേശിയാണ് ആക്രമിക്കാൻ ശ്രമിച്ചത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
എന്നാൽ ഇയാൾ സുഹൃത്താണെന്നും പരാതി ഇല്ലെന്നും യുവതി പൊലീസിന് മൊഴി നല്‍കി എന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തില്‍ വധ ശ്രമത്തിന് കേസെടുക്കുമെന്ന് ആലുവ ഈസ്റ്റ് പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്