തൃശൂർ: സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയായി കെ.വി അബ്ദുൾ ഖാദറിനെ തെരഞ്ഞെടുത്തു. 46 അംഗ ജില്ലാ കമ്മിറ്റിയിൽ ചേലക്കര എംഎൽഎ യു.ആർ പ്രദീപ് അടക്കം 10 പേർ പുതുമുഖങ്ങളാണ്.
2006 മുതൽ 2021 ഗുരുവായൂർ എംഎൽഎയായിരുന്നു അബ്ദുൾഖാദർ. 1991 മുതൽ സിപിഐ എം ചാവക്കാട് ഏരിയ കമ്മറ്റിയംഗമാണ്.
1997 മുതൽ പാർട്ടി ഏരിയ സെക്രട്ടറിയായി. തുടർന്ന് സിപിഐ എം ജില്ലാ കമ്മറ്റിയംഗമായും സെക്രട്ടറിയേറ്റ് അംഗമായും മാറി. മത്സ്യതൊഴിലാളി ഫെഡറേഷൻ (സിഐടിയു) ജില്ലാ പ്രസിഡൻറ്, ബീഡി വർക്കേഴ്സ് യൂണിയൻ (സിഐടിയു) പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
പി.എം അഹമ്മദ് , സി. കെ വിജയൻ , എം.എം വർഗീസ് , ബി.ഡി ദേവസി , മുരളി പെരുനെല്ലി , പി.ആർ വർഗീസ് എന്നിവരുൾപ്പെടെ ആറ് പേരെ ഒഴിവാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്