കേൻ വില്യംസണിന്റെ സെഞ്ച്വറിയുടെ പിൻബലത്തിൽ ദക്ഷിണാഫ്രിക്കയെ 6 വിക്കറ്റിന് കീഴടക്കി ന്യൂസിലാൻഡ് ത്രിരാഷ്ട്ര ഏകദിന ടൂർണമെന്റിന്റെ ഫൈനലിൽ എത്തി.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 304 റൺസെടുത്തു. മറുപടിക്കിറങ്ങിയ ന്യൂസിലാൻഡ് 48.4 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (308/4). 113 പന്തിൽ 133 റൺസുമായി പുറത്താകാതെ നിന്ന വില്യംസണാണ് കിവീസിന്റെ വിജയശില്പി. ദക്ഷിണാഫ്രിക്കയ്ക്കായി മാത്യു ബ്രീറ്റ്‌സ്‌കെയും (150) സെഞ്ച്വറി നേടിയിരുന്നു.
പാകിസ്ഥാനും ദക്ഷിണാഫ്രിക്കയും തമ്മിൽ നാളെ നടക്കുന്ന മത്സരത്തിലെ വിജയികളാണ് ഫൈനലിൽ ന്യൂസിലാൻഡിന്റ എതിരാളികൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്