നവീൻ ബാബുവിൻറ മരണത്തിൽ  സിബിഐ അന്വേഷണം വേണം, അപ്പീൽ വിധി പറയാൻ മാറ്റി

FEBRUARY 11, 2025, 1:31 AM

എറണാകുളം: എഡിഎം നവീൻ ബാബുവിൻറ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ  വീണ്ടും വാദം കേട്ട ഡിവിഷൻ ബെഞ്ച് ഹർജി വിധി പറയാനായി മാറ്റി.

നവീൻ ബാബുവിനെ കൊന്നു കീട്ടിത്തൂക്കിയതാണെന്ന് തങ്ങൾ കരുതുന്നുവെന്നും സംസ്ഥാന പൊലീസ് അന്വേഷണത്തിൽ നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്നും കുടുംബം കോടതിയെ അറിയിച്ചു.

 കേസ് ഡയറി ഹാജരാക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സിബിഐ അന്വേഷണമില്ലെങ്കിൽ ക്രൈംബ്രാഞ്ച് അന്വേഷണമെങ്കിലും വേണമെന്ന് കുടുംബത്തിനായി ഹ‍ാജരായ അഭിഭാഷകൻ കഴിഞ്ഞ ദിവസം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

vachakam
vachakam
vachakam

എന്നാൽ  സിബിഐ അന്വേഷണമെന്ന നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നും ക്രൈംബ്രാഞ്ച് അന്വേഷണം തങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെും  ഭാര്യ മഞ്ജുഷ അടക്കമുളളവർ  നിലപാടെടുത്തു.

ഇതിന് പിന്നാലെയാണ് ആദ്യം ഹാജരായ അഭിഭാഷകനെ നീക്കി അഡ്വ കെ. രാംകുമാറിനെ കേസ് ഏൽപ്പിച്ചത്.


vachakam
vachakam
vachakam


 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam