വന്യ ജീവികളുടെ ആക്രമങ്ങൾ ദിനം പ്രതി വർധിക്കുകയാണ്. ഒന്നരവർഷത്തിനിടെ 11 പേരാണ് വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന ഞെട്ടിക്കുന്ന റിപ്പോർട്ട്.
പടമല അജീഷിന്റെ മരണം ഒഴികെ മറ്റെല്ലാം വനത്തിലോ, കാടതിർത്തിയിലോ ആണ് സംഭവിച്ചിട്ടുള്ളത് എന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന വസ്തുത. രണ്ടു താത്കാലിക വനം വാച്ചർമാർ ജോലിക്കിടെയും കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
ഒന്നര വർഷത്തിനിടെ 11 പേരുടെ ജീവൻ കാട്ടാന എടുത്തു. ഒന്നര മാസത്തിനിടെ ഒന്നെന്ന കണക്കിൽ ആണ് ഈ മരണങ്ങൾ എന്നതാണ് ഏറെ ഞെട്ടിക്കുന്ന കാര്യം. 2023 ഓഗസ്റ്റ് 13. തോൽപ്പെട്ടി ബേഗൂരിലെ ചെറിയ സോമൻ കാട്ടാന ആക്രമണത്തിൽ മരിച്ചു. വനത്തിൽ ആടിനെ മേയ്ക്കുന്നതിനിടയിൽ ആയിരുന്നു കാട്ടാന ആക്രമണം ഉണ്ടായത്. ഇതേവർഷം സെപ്റ്റംബർ 12ന്, വെള്ളമുണ്ട പൊളിഞ്ഞാൽ സിറപ്പുല്ല് മലയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. വനം വകുപ്പിലെതാൽക്കാലിക വാച്ചർ തങ്കച്ചൻ ആണ് മരിച്ചത്.
ഒക്ടോബർ 14 പുൽപ്പള്ളി ആനപ്പാറ സ്വദേശി കുള്ളൻ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. സെപ്തംബർ 30നായിരുന്നു ആക്രമണം. നംവബർ 4ന് മേപ്പാടി ചോലമല സ്വദേശി കുഞ്ഞവറാൻ, രാവിലെ പണിക്ക് പോകുമ്പോൾ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഡിസംബർ 6. പുൽപ്പള്ളി പള്ളിച്ചിറ കോളനിയിലെ ബോളൻ ചികിത്സയിലിരിക്കെ മരിച്ചു. ജൂലൈ 23നായിരുന്നു കാട്ടാന ആക്രമണത്തിൽ പരിക്കേറ്റത്. 2024 ൽ മൂന്നാഴ്ചയ്ക്കിടെ മൂന്നുപേർ കാട്ടാനക്കലിയിൽ കൊല്ലപ്പെട്ടു. ജനുവരി 31 തോൽപ്പെട്ടി നരിക്കല്ല് സ്വദേശി ലക്ഷ്മണൻ. കാപ്പിക്ക് കാവൽ ഇരിക്കുമ്പോൾ കാട്ടാന ആക്രമണത്തിന് ഇരയായി. ഫെബ്രുവരി 10ന് പടമല സ്വദേശി അജീഷിനെ ബേലൂർ മഖ്ന ചവിട്ടിക്കൊന്നു. ഫെബ്രുവരി 17 ന് താൽക്കാലിക വാച്ചർ പാക്കം സ്വദേശി പോൾ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. ജോലിക്കിടെയായിരുന്നു കാട്ടാന ആക്രമണം ഉണ്ടായത്. തൊട്ടടുത്ത മാസം മാർച്ച് 28ന് വയനാട് - മലപ്പുറം അതിർത്തിയായ പരപ്പൻപാരയിൽ കാട്ടാന ആക്രമണത്തിൽ മിനി കൊല്ലപ്പെട്ടു. 2025 ജനുവരി 8 കുട്ട സ്വദേശി വിഷ്ണു മുള്ളൻകൊല്ലിയയിൽ നിന്ന് ബാവലിക്ക് കാട് മുറിച്ചു പോകുമ്പോൾ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്