ദക്ഷിണാഫ്രിക്കക്കെതിരെ 113 പന്തിൽ 133 റൺസ് നേടിയ താരം ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 7000 റൺസ് നേടുന്ന രണ്ടാമത്തെ കളിക്കാരനായി മാറി. 159 ഇന്നിങ്‌സുകളിൽ നിന്ന് ഈ നാഴികകല്ല് പിന്നിട്ട വില്യംസണ് മുന്നിൽ 150 ഇന്നിങ്‌സുകളിൽ നിന്ന് 7000 റൺസ് തികച്ച ദക്ഷിണാഫ്രിക്കയുടെ മുൻ താരം ഹാഷിം അംല മാത്രമാണുള്ളത്.
161 ഇന്നിങ്‌സുകളിൽ നിന്ന് ഈ നേട്ടത്തിലെത്തിയ ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോഹ്ലിയാണ് മൂന്നാമത്. സചിൻ ടെണ്ടുൽക്കർക്ക് ഈ നേട്ടത്തിലെത്താൻ വേണ്ടി വന്നത് 189 ഇന്നിങ്‌സുകളാണ്.
ഏറ്റവും വേഗത്തിൽ 7000 ഏകദിന റൺസ് തികച്ചവർ
1. ഹാഷിം അംല: 150 ഇന്നിങ്‌സ്
2. കെയ്ൻ വില്യംസൺ: 159 ഇന്നിങ്‌സ്
3. വിരാട് കോഹ്‌ലി: 161 ഇന്നിങ്‌സ്
4. എബി ഡിവില്ലിയേഴ്‌സ്: 166 ഇന്നിങ്‌സ്
5. സൗരവ് ഗാംഗുലി: 174 ഇന്നിങ്‌സ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്