തൃശ്ശൂർ: കരുവന്നൂർ കേസിൽ ഹാജരാകാനുള്ള ഇഡി നോട്ടീസിന് മറുപടി നൽകി സിപിഎം നേതാവ് കെ രാധാകൃഷ്ണൻ എംപി.
പാർലമെൻറ് കഴിയുന്നതുവരെ ഹാജരാകാൻ കഴിയില്ല എന്ന് ചൂണ്ടിക്കാട്ടി കത്ത് നൽകിയെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇ.ഡിയുടെ സമൻസിന് പിന്നിൽ ബി.ജെ.പിയുടെ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള നീക്കമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇ.ഡിയെ ഭയപ്പെടേണ്ട കാര്യമില്ല, ഏതന്വേഷണവും നേരിടാമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയതലത്തിൽ തന്നെ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ ബിജെപി യുടെ ശ്രമമാണ് നടക്കുന്നത്. ഡൽഹിയിൽ നിന്നും ഇന്നലെയാണ് എത്തിയത്. വൈകുന്നേരമാണ് നോട്ടീസ് വന്ന കാര്യം അറിയുന്നത്. ഇന്നലെ ഹാജരാകണം എന്നായിരുന്നു നോട്ടീസിൽ ഉണ്ടായിരുന്നത്. മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബാങ്ക് അക്കൗണ്ട്, ഭൂമി സംബന്ധമായ കാര്യങ്ങൾ, ആസ്തി തുടങ്ങിയ ഡോക്യുമെൻറുകൾ ഹാജരാക്കാനാണ് നോട്ടീസിൽ ഉള്ളത്. ഏത് കേസാണെന്ന് നോട്ടീസിൽ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്