ബെംഗളൂരുവിൽ മലയാളി യുവാവ് മരിച്ച സംഭവം: ദുരൂഹതയെന്ന് കുടുംബം 

MARCH 13, 2025, 11:56 PM

 ബെംഗളൂരു: തലയ്ക്കു ഗുരുതരമായി പരുക്കേറ്റ തൊടുപുഴ പുത്തൻപുരയിൽ ലിബിൻ ബേബി (32) മരിച്ചതിൽ ദുരൂഹതയെന്നു ബന്ധുക്കൾ. 

 ബെംഗളൂരുവിൽ ജോലി ചെയ്യുന്ന ലിബിൻ കഴിഞ്ഞ ഞായറാഴ്ച ശുചിമുറിയിൽ വീണു പരുക്കേറ്റതായി സുഹൃത്തുക്കൾ ലിബിന്റെ കുടുംബാംഗങ്ങളെ അറിയിച്ചത്.

സുഹൃത്തുക്കളാണ് ആദ്യം അടുത്തുള്ള ക്ലിനിക്കിലെത്തിച്ചത്.  ആദ്യദിവസങ്ങളിൽ ലിബിന്റെ കൂട്ടുകാർ ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്നു.

vachakam
vachakam
vachakam

എന്നാൽ നില ഗുരുതരമായതോടെ കൂട്ടുകാരിൽ ഒരാൾ നാട്ടിലേക്കു മടങ്ങി. ഇതാണു ബന്ധുക്കളുടെ സംശയം വർധിപ്പിച്ചത്. സുഹൃത്തുക്കളുടെ മർദനമേറ്റാണു മരണമെന്നാണ് ആരോപണം.

ലിബിന്റെ 8 അവയവങ്ങൾ കുടുംബത്തിന്റെ ആഗ്രഹപ്രകാരം ദാനം ചെയ്തു. സംസ്കാരം ഇന്നലെ തെനംകുന്ന് പള്ളിയിൽ നടത്തി. അമ്മ: മേരിക്കുട്ടി. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam