ഇന്ത്യയുടെ മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയോട് തനിക്കുള്ള ബഹുമാനം തുറന്നുകാട്ടി മലയാളി താരം സഞ്ജു സാംസണ്‍. എല്ലായിപ്പോഴും മഹേന്ദ്ര സിംഗ് ധോണിയ്ക്കൊപ്പം മുൻപോട്ടു പോവാനാണ് താൻ ശ്രമിക്കുന്നത് എന്ന് സഞ്ജു സാംസണ്‍ പറയുന്നു.
"ഇവിടെ എല്ലാ യുവതാരങ്ങളെപ്പോലെ എനിക്കും മഹേന്ദ്ര സിംഗ് ധോണിയ്ക്കൊപ്പം മുൻപോട്ടു പോവാനാണ് താല്പര്യം. ചെന്നൈ സൂപ്പർ കിങ്സിനെതിരെ എപ്പോള്‍ കളിച്ചാലും എനിക്ക് മഹേന്ദ്ര സിംഗ് ധോണിയുമായി സംസാരിക്കാൻ അവസരം ലഭിക്കാറുണ്ട്. ഞാൻ അദ്ദേഹവുമായി ഇരുന്നു സംസാരിക്കാറുണ്ട്.
എങ്ങനെയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് എന്ന് ഞാൻ ചോദിച്ചു മനസ്സിലാക്കാറുണ്ട്. എന്നെ സംബന്ധിച്ച് അതൊക്കെയും ഒരു സ്വപ്നമാണ്. അന്ന് ഷാർജയില്‍ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ എനിക്ക് സാധിച്ചിരുന്നു. മത്സരത്തില്‍ 70- 80 റണ്‍സ് ഞാൻ സ്വന്തമാക്കുകയും ടീമിനെ വിജയിപ്പിക്കുകയും ചെയ്തു. ആ മത്സരത്തിലെ താരമായി എന്നെ തിരഞ്ഞെടുത്തു. അതിനുശേഷം ഞാൻ മഹി ഭായുമായി സംസാരിച്ചു. പിന്നീടാണ് ഞങ്ങളുടെ ബന്ധം വളരാൻ തുടങ്ങിയത്.
കഴിഞ്ഞ ദിവസവും ഞാൻ ധോണി ഭായിയെ കണ്ടിരുന്നു. എന്നെ സംബന്ധിച്ച് അതൊരു അനുഗ്രഹമാണ്. കാരണം ഒരു റോള്‍ മോഡലായി കണ്ട താരത്തോടൊപ്പം ഇരുന്ന് സംസാരിക്കാനും ഷൂട്ടിങ്ങുകളിലും മറ്റു പരിപാടികളിലും പങ്കെടുക്കാനും സാധിക്കുന്നത് വലിയ കാര്യമാണ്. ഞാനിപ്പോള്‍ സ്വപ്നത്തില്‍ ജീവിക്കുന്നത് പോലെയാണ് തോന്നാറുള്ളത്."- സഞ്ജു കൂട്ടിച്ചേർക്കുകയുണ്ടായി.
2015 ലായിരുന്നു സഞ്ജു ഇന്ത്യൻ ടീമിനായി തന്റെ അരങ്ങേറ്റ മത്സരം കളിച്ചത്. 2020 ല്‍ ധോണി തന്റെ അന്താരാഷ്ട്ര വിരമിക്കലും പ്രഖ്യാപിക്കുകയുണ്ടായി. ഇതിന് ശേഷമായിരുന്നു സഞ്ജുവിന് ഇന്ത്യൻ ടീമില്‍ കൂടുതല്‍ അവസരം ലഭിച്ചത്. പിന്നീട് ഐപിഎല്ലിലൂടെയാണ് ഇരു താരങ്ങളും തമ്മില്‍ കണ്ടുമുട്ടിയിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്