ഇംഗ്ലീഷ് പേസർ മാർക്ക് വുഡിന് കാലിലേറ്റ പരിക്ക് തിരിച്ചടിയായി. ഇടതുകാൽമുട്ടിന് പരിക്കേറ്റ താരത്തിന് ശസ്ത്രക്രിയ ആവശ്യമാണെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു.
ഒരു വർഷത്തിലേറെയായി കാൽമുട്ടിലെ പരിക്ക് വില്ലനായി തുടരുന്ന താരം ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ് ഘട്ട മത്സരത്തിനിടയ്ക്ക് ഗ്രൗണ്ട് വിട്ടിരുന്നു.
താരത്തിന് ഇന്ത്യയ്‌ക്കെതിരെയുള്ള പരമ്പരയിൽ നിന്നും പിന്മാറേണ്ടി വന്നിരുന്നു. ഐപിഎല്ലിന് ശേഷം വരുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് സീരീസും താരത്തിന് നഷ്ടമാകും.
‘ഇത്രയും കാലം പുറത്തിരിക്കേണ്ടി വരുന്നതിൽ നിരാശയുണ്ട്, കൂടെ നിന്ന ടീം അംഗങ്ങൾക്കും ആരാധകർക്കും ഡോക്‌ടേഴ്‌സിനും നന്ദി പറയുന്നു, പരമാവധി വേഗത്തിൽ തിരിച്ചുവരാൻ ശ്രമിക്കും’, വുഡ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്