എടത്വ: സർക്കാർ ജോലിയുള്ള, നല്ല സാമ്പത്തിക ഭദ്രതയുള്ള പ്രിയ എന്തിനിത് ചെയ്തുവെന്നാണ് പലരും ചോദിക്കുന്നത്. ഇന്നലെയാണ് തകഴി കേളമംഗലത്ത് പരേതരായ ഗോപാലകൃഷ്ണ പിള്ള, വിജയലക്ഷ്മി ദമ്പതികളുടെ മകൾ വി.പ്രിയയും പേരക്കുട്ടി കൃഷ്ണപ്രിയയും തകഴിയിൽ ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്.
ഏക സഹോദരൻ പ്രമോദിന്റെ മരണത്തിനു ശേഷം ഒന്നര വർഷം മുൻപാണു പ്രിയയും മകളും കുടുംബവീട്ടിലേക്കു താമസം മാറ്റിയത്.
അവിവാഹിതനായിരുന്നു പ്രമോദ്. വിദേശത്തു ജോലി ചെയ്യുന്ന ഭർത്താവ് മഹേഷ് കുമാറുമായി ഏറെ നാളായി പ്രിയ അകൽച്ചയിലായിരുന്നു പ്രിയയെന്ന് ബന്ധുക്കൾ പറയുന്നു.
പ്രിയയുടെ ഭർത്താവ് പണം തട്ടിച്ചെന്നും വിദേശത്തു വേറെ കുടുംബം ഉണ്ടെന്നുമൊക്കെ നാട്ടിൽ അഭ്യൂഹമുണ്ട്. മകളെ കാണാൻ പോലും മഹേഷ് വരാറില്ലായിരുന്നെന്നു ബന്ധുക്കൾ പറഞ്ഞു.
വീയപുരം പഞ്ചായത്തിൽ ഹെഡ് ക്ലാർക്കായിരുന്ന പ്രിയ മകളുടെ പത്താം ക്ലാസ് പരീക്ഷയോടനുബന്ധിച്ച് ഒരു മാസം അവധിയിലായിരുന്നു. 3 ദിവസം മുൻപാണു തിരികെ ജോലിയിൽ പ്രവേശിച്ചത്. കൃഷ്ണപ്രിയയുടെ പരീക്ഷകൾ സംബന്ധിച്ച് ഇവർക്ക് ആശങ്ക ഉണ്ടായിരുന്നു. പഠിക്കാൻ മിടുക്കിയായിരുന്നെങ്കിലും കുട്ടിക്കു പരീക്ഷകൾ പ്രതീക്ഷിച്ചത്ര നന്നായിരുന്നില്ല. ഇതു പ്രിയയെ അസ്വസ്ഥയാക്കിയിരുന്നെന്നു സഹപ്രവർത്തകർ പറഞ്ഞു. തിരികെ ജോലിക്കെത്തിയെങ്കിലും ആകെ മൗനത്തിലായിരുന്നു. ജോലിയിൽ വേണ്ടത്ര ശ്രദ്ധിച്ചിരുന്നുമില്ലെന്നും സഹപ്രവർത്തകർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്