ഏകദിന ക്രിക്കറ്റിലെ അരങ്ങേറ്റത്തിൽ തന്നെ 150 റൺസ് നേടുന്ന ആദ്യ താരമായി ദക്ഷിണാഫ്രിക്കൻ ഓപ്പണർ മാത്യൂ ബ്രീട്‌സ്‌കെ.
അരങ്ങേറ്റ ഏകദിനത്തിൽ ഉയർന്ന വ്യക്തിഗത സ്‌കോറെന്ന നേട്ടവും ബ്രീട്‌സ്‌കെ സ്വന്തമാക്കി. മുൻ വെസ്റ്റ് ഇൻഡീസ് താരം ഡെസ്മണ്ട് ഹെയ്ൻസിന്റെ അക്കൗണ്ടിലുള്ള റെക്കോഡാണ് താരം തട്ടിയെടുത്തത്. 1978ൽ ഓസ്‌ട്രേലിയക്കെതിരെ അരങ്ങേറ്റത്തിൽ തന്നെ താരം 148 റൺസെടുത്തിരുന്നു. 136 പന്തിലായിരുന്നു ഇത്രയും റൺസ്. 2021ൽ അഫ്ഗാനിസ്ഥാൻ താരം റഹ്മാനുള്ള ഗുർബാസും അരങ്ങേറ്റത്തിൽ സെഞ്ചുറി കണ്ടെത്തി.
അയർലൻഡിനെതിരായ മത്സരത്തിൽ 127 പന്തിൽ ഇത്രയും തന്നെ റൺസാണ് ഗുർബാസ് നേടിയത്. 2015ൽ അരങ്ങേറിയ മാർക്ക് ചാപ്മാനും ഇക്കൂട്ടത്തിലുണ്ട്. അന്ന് യുഎഇക്കെതിരെ, ഹോങ്ക് കോംഗിന് വേണ്ടി 116 പന്തിൽ പുറത്താവാതെ 127 റൺസാണ് ചാപ്മാൻ നേടിയത്. പിന്നീട് ന്യൂസലൻഡിലേക്ക് കുടിയേറുകയും അവർക്ക് വേണ്ടി കളിക്കുകയും ചെയ്തു. 2010ൽ സിംബാബ്‌വെക്കെതിരെ അരങ്ങേറ്റം കുറിച്ച കിവീസ് താരം കോളിൻ ഗ്രാം ആദ്യ മത്സരത്തിൽ തന്നെ 124 റൺസ് നേടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്