എഫ്എ കപ്പ് ചാമ്പ്യൻഷിപ്പിൽ അഞ്ചാം റൗണ്ടിൽ പ്ലിമൗത്ത് ആർഗൈൽ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ ഇത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ച് നേരിടും. നിലവിൽ ചാമ്പ്യൻഷിപ്പിൽ അവസാന സ്ഥാനത്തുള്ള പ്ലിമൗത്ത് കഴിഞ്ഞ റൗണ്ടിൽ ലിവർപൂളിനെതിരെ 1-0ന്റെ വിജയം നേടിയിരുന്നു.
എഫ്എ കപ്പ് നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഓൾഡ് ട്രാഫോർഡിൽ ഫുൾഹാമിനെ നേരിടും, ലീഗ് കപ്പ് ഫൈനലിസ്റ്റുകളായ ന്യൂകാസിൽ യുണൈറ്റഡ്, ചെൽസിയെ പുറത്താക്കിയ ബ്രൈറ്റണെ നേരിടും. മറ്റൊരു മത്സരത്തിൽ ബോൺമൗത്ത് വോൾവ്‌സിനെ നേരിടും, ടോട്ടൻഹാമിനെതിരായ 2-1 വിജയത്തിന് ശേഷം ആസ്റ്റൺ വില്ല കാർഡിഫ് സിറ്റിയെയും നേരിടും.
മാർച്ച് 12 വാരാന്ത്യത്തിൽ ആകും മത്സരങ്ങൾ നടക്കുക.
പ്രെസ്റ്റൺ Vs ബേൺലി, ആസ്റ്റൺ വില്ല Vs കാർഡിഫ്, ഡോൺകാസ്റ്റർ or ക്രിസ്റ്റൽ പാലസ് Vs മിൽവാൾ, മാഞ്ചസ്റ്റർ യുണൈറ്റഡ് Vs ഫുൾഹാം, ന്യൂകാസിൽ Vs ബ്രൈറ്റൺ, ബോൺമൗത്ത് Vs വോൾവ്‌സ്, മാഞ്ചസ്റ്റർ സിറ്റി Vs പ്ലിമൗത്ത്, എക്‌സെറ്റർ or നോട്ടിംഗ്ഹാം ഫോറസ്റ്റ് Vs ഇപ്‌സ്വിച്ച്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്