ബിജെപി സമവായത്തിലെത്തിയില്ല; മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയേക്കും

FEBRUARY 11, 2025, 9:37 AM

ഇംഫാല്‍; മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയേക്കും. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ ഭരണകക്ഷിയായ ബിജെപി ഇതുവരെ സമവായത്തിലെത്താനായിട്ടില്ല എന്നതാണ് പ്രതിസന്ധിയ്ക്ക് കാരണം. ബുധനാഴ്ച ബിജെപി എം.എല്‍എമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഗവര്‍ണര്‍ അജയ്കുമാര്‍ ബല്ല കേന്ദ്രത്തിന് വിശദമായ റിപ്പോര്‍ട്ട് നല്‍കും. അതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍.

മുതിര്‍ന്ന മന്ത്രി യുംനാം ഖേംചന്ദ് സിങ്, സ്പീക്കര്‍ തൊഖൊം സത്യബ്രതാ സിങ് എന്നിവരെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നേതൃത്വം പരിഗണിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനത്തിലെത്താനായിട്ടില്ല. ഭരണകക്ഷിയിലെ എല്ലാ എംഎല്‍എമാരുടെയും പിന്തുണയുള്ള ഒരു നേതാവിനെ കണ്ടെത്താന്‍ സാധിക്കാത്തതാണ് നേരിടുന്ന പ്രശ്നം. അതിനാല്‍ ഇത് സംബന്ധിച്ച തീരുമാനം വൈകിയേക്കും. ഇതോടെ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് പോകാനുള്ള സാധ്യതയാണ് തെളിയുന്നത്. നിലവില്‍ ബിരേന്‍ സിങ് മണിപ്പുരിന്റെ കാവല്‍ മുഖ്യമന്ത്രിയായി തുടരുകയാണ്.

ബുധനാഴ്ച ബിജെപി എംഎല്‍എമാരും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. അതിന് ശേഷം ഗവര്‍ണര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കും. റിപ്പോര്‍ട്ട് പഠിച്ച ശേഷമായിരിക്കും വിഷയത്തില്‍ മറ്റ് നടപടികള്‍ സ്വീകരിക്കുക.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam