ബസ് പ്യൂൻ്റെ ബെലിസ് പാലത്തിൽ നിന്ന് വീണ് അപകടം. ദാരുണമായ അപകടത്തിൽ കുറഞ്ഞത് 51 പേർ മരിച്ചതായി ആണ് പുറത്തു വരുന്ന വിവരം. ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിച്ചതിനെ തുടർന്നാണ് ബസ് പ്യൂൻ്റെ ബെലിസ് പാലത്തിൽ നിന്ന് വീണതെന്നാണ് അഗ്നിശമനസേനാ വക്താവ് എഡ്വിൻ വില്ലഗ്രാൻ വ്യക്തമാക്കിയത്.
മലിനജലം നിറഞ്ഞ തോട്ടിലേക്ക് പാലത്തിന്റെ മുകളിൽ നിന്നും 115 അടി താഴ്ചയിലേക്ക് ആണ് ബസ് വീണത്. തലകീഴായി വീണ ബസിന്റെ പകുതി വെള്ളത്തിനടിയിലായി എന്നാണ് ലഭിക്കുന്ന വിവരം. റോയിട്ടേഴ്‌സ് റിപ്പോർട്ടുകൾ പ്രകാരം നഗരത്തിൻ്റെ വടക്കുകിഴക്കുള്ള സാൻ അഗസ്റ്റിൻ അകാസാഗ്വാസ്റ്റ്‌ലാൻ പട്ടണത്തിൽ നിന്നുള്ള യാത്രക്കാർ ആയിരുന്നു ബസിൽ ഏറെയും. സംഭവത്തിന് ഇരയായവരിൽ കുട്ടികളും ഉണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.
സംഭവത്തിന് പിന്നാലെ ദേശീയ ദുഃഖാചരണം പ്രഖ്യാപിക്കാൻ തീരുമാനിച്ചു എന്നും അത് ഉടൻ തന്നെ സർക്കാർ പ്രമേയത്തിലൂടെ ഔപചാരികമാക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്