സ്ത്രീ യാത്രക്കാരിയെ വിമാനത്തിൽ വച്ച് ആക്രമിച്ച ആളെ കായികമായി നേരിട്ട് അലാസ്ക എയർലൈൻസ് ഫ്ലൈറ്റ് അറ്റൻഡൻ്റ് . ഈ വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. യാത്രക്കാരൻ സഹ യാത്രികയെ ഉപദ്രവിച്ചപ്പോൾ അവരെ മോചിപ്പിക്കാൻ ഫ്ലൈറ്റ് അറ്റൻഡൻ്റ് യാത്രക്കാരനെ ആവർത്തിച്ചു അടിക്കുന്നത് വിഡിയോയിൽ കാണാം.
ഫെബ്രുവരി 1-ന് കാലിഫോർണിയയിലെ ഓക്ക്‌ലാൻഡിൽ നിന്ന് വിമാനം ടേക്ക്-ഓഫ് ചെയ്യുന്നതിന് മുമ്പ് ആണ് സംഭവങ്ങൾ ആരംഭിക്കുന്നത്. പിന്നിലുള്ളയാൾ പെട്ടെന്ന് യാത്രക്കാരിയുടെ മുടിയിൽ പിടിക്കുകയായിരുന്നു. തുടർന്ന് വനിതാ യാത്രക്കാരിയെ രക്ഷിക്കാൻ ഫ്ലൈറ്റ് അറ്റൻഡൻ്റ് തീവ്രശ്രമം നടത്തുകയായിരുന്നു.
യാത്രക്കാരൻ വലിയ രീതിയിൽ അക്രമാസക്തൻ ആവുന്നതും അലറുന്നതും ഫ്ലൈറ്റ് അറ്റൻഡൻ്റ് മനുഷ്യൻ്റെ മുഖം പിന്നിലേക്ക് തള്ളുന്നതും വിഡിയോയിൽ കാണാം. സംഭവത്തിന് മുമ്പ് നിയന്ത്രണം വിട്ട യാത്രക്കാരൻ "വിചിത്രമായ കാര്യങ്ങൾ പറഞ്ഞ് അസ്വാഭാവികമായി പെരുമാറുകയായിരുന്നു" എന്നും വീഡിയോ എക്‌സിലേക്ക് അപ്‌ലോഡ് ചെയ്ത സാക്ഷികളിലൊരാൾ പറയുന്നു.
അതേസമയം “ഞങ്ങളുടെ ഫ്ലൈറ്റ് അറ്റൻഡൻ്റുകളുടെ ഏറ്റവും ഉയർന്ന ഉത്തരവാദിത്തം വിമാനത്തിലെ അതിഥികളുടെയും ജീവനക്കാരുടെയും സുരക്ഷയാണ്” എന്നാണ് അലാസ്കയുടെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്