വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ ചില്ലറ നാണയമായ പെന്നിയുടെ നിർമാണം നിർത്താൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിൻറെ നിർദേശം.
ട്രഷറി വകുപ്പിന് ഇത് സംബന്ധിച്ച നിർദേശം നൽകി.ചെലവു ചുരുക്കുന്നതിന്‍റെ ഭാഗമായിട്ടാണ് നടപടി.
ഡോളറിന്‍റെ നൂറിലൊന്നു വരുന്ന ഒരു സെന്‍റിന്‍റെ നാണയമാണ് പെന്നി എന്നറിയപ്പെടുന്നത്. ഒരു പെന്നി നിർമിക്കാൻ രണ്ടു സെന്‍റാണ് ഇപ്പോഴത്തെ ചെലവ്. ഇത് വലിയ പാഴ്ച്ചെലവാണെന്ന് ട്രംപ് പറഞ്ഞു.
പെന്നികൾ കൂടുതലും സിങ്ക് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, കൂടാതെ പെന്നി നിർത്തലാക്കണമെന്ന നിർദ്ദേശങ്ങളെ അമേരിക്കൻ സിങ്ക് ലോബി എതിർക്കുന്നുണ്ട്.
യുഎസ് മിന്റ് നിർമ്മിച്ച ഏറ്റവും ജനപ്രിയ നാണയം പെന്നികളാണ്, കഴിഞ്ഞ വർഷം 3.2 ബില്യൺ നാണയങ്ങൾ വിറ്റഴിച്ചതായാണ് റിപ്പോർട്ട്.
അതേസമയം, ട്രംപിന്‍റെ ഉത്തരവിന് കോണ്‍ഗ്രസ് അംഗീകാരം നല്‍കേണ്ടതുണ്ട്. പെന്നി ഉത്പാദനം നിർത്തലാക്കാനായി മുന്പ് കൊണ്ടുവന്ന ബില്ലുകളെല്ലാം കോണ്‍ഗ്രസില്‍ പരാജയപ്പെട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്