വാഷിംഗ്‌ടൺ: യുഎസിലേക്കുള്ള എല്ലാ അലുമിനിയം, സ്റ്റീൽ ഇറക്കുമതികൾക്കും 25% തീരുവ ഉയർത്താൻ പദ്ധതിയിടുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിലവിലുള്ള തീരുവകൾക്ക് പുറമേയാകുമിത്.
എയർഫോഴ്‌സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച ട്രംപ്, ഈ ആഴ്ച താരിഫുകൾ പ്രഖ്യാപിക്കുമെന്നും ഉടൻ പ്രാബല്യത്തിൽ വരുമെന്നും പറഞ്ഞു.
ഗവൺമെന്റിന്റെയും അമേരിക്കൻ അയേൺ ആൻഡ് സ്റ്റീൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ഡാറ്റ പ്രകാരം, യുഎസ് സ്റ്റീൽ ഇറക്കുമതിയുടെ ഏറ്റവും വലിയ ഉറവിടം കാനഡ, ബ്രസീൽ, മെക്സിക്കോ എന്നിവയാണ്. ദക്ഷിണ കൊറിയ, വിയറ്റ്നാം തൊട്ടുപിന്നാലെയുണ്ട്.
കാനഡയാണ് യുഎസിലേക്കുള്ള പ്രാഥമിക അലുമിനിയം ലോഹത്തിന്റെ ഏറ്റവും വലിയ വിതരണക്കാരൻ. 2024 ൽ മൊത്തം ഇറക്കുമതിയുടെ 79 ശതമാനവും കാനഡയിൽ നിന്നായിരുന്നു. കനേഡിയൻ സ്റ്റീൽ, അലൂമിനിയം എന്നിവ യുഎസിലെ പ്രതിരോധം, കപ്പൽ നിർമ്മാണം, ഓട്ടോമൊബൈൽ തുടങ്ങിയ പ്രധാന വ്യവസായങ്ങളെ പിന്തുണയ്ക്കുന്നു.
യൂറോപ്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് തീരുവ ചുമത്തിയാൽ ഒരു മണിക്കൂറിനുള്ളിൽ യൂറോപ്യൻ യൂണിയന്റെ പ്രതികരണം ഉണ്ടാകുമെന്ന് ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന. വ്യാപാര യുദ്ധം രൂക്ഷമാകുന്നതിന്റെ അപകടസാധ്യതകൾ ഇത് എടുത്തുകാണിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്