വാഷിംഗ്ടൺ: ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കുള്ളിൽ ഹമാസ് തടവുകാരെ വിട്ടയച്ചില്ലെങ്കിൽ വെടിനിർത്തൽ കരാർ പിൻവലിക്കുമെന്നും നരകം പൊട്ടിപ്പുറപ്പെടുമെന്നും ഭീഷണിമുഴക്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
ഗാസയിലെ വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രായേല്‍ ലംഘിക്കുന്നതിനാല്‍ തടവുകാരെ വിട്ടയക്കുന്നത് മരവിപ്പിച്ചെന്ന ഹമാസിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് ട്രംപ് ഇങ്ങനെ പറഞ്ഞത്. ഈ വിഷയത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്നെ മറികടക്കാൻ ശ്രമിച്ചേക്കാമെന്നും ട്രംപ് പറഞ്ഞു.
ഗാസയിലെ തടവുകാരെ ഘട്ടം ഘട്ടമായിട്ടല്ല, ഒറ്റയടിക്ക് മോചിപ്പിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.ഗാസയിൽ നിന്ന് കുടിയൊഴിപ്പിക്കുന്ന പാലസ്തീനികളെ സ്വീകരിച്ചില്ലെങ്കിൽ ജോർദാനിലേക്കും ഈജിപ്തിലേക്കും ഉള്ള സൈനിക, സാമ്പത്തിക സഹായം നിർത്തലാക്കുമെന്നും ട്രംപ് പറഞ്ഞു.
ഗാസ മുനമ്ബ് യുഎസ് ഏറ്റെടുത്താല്‍ പിന്നെ പാലസ്തീനികള്‍ക്ക് അവകാശമുണ്ടാവില്ല. കുടിയിറക്കപ്പെട്ട പാലസ്തീനികളെ കൊണ്ടുപോകാന്‍ ജോര്‍ദാനുമായും ഈജിപ്തുമായും കരാറില്‍ ഏര്‍പ്പെടാന്‍ കഴിയും. ഈ രണ്ടു രാജ്യങ്ങള്‍ക്കും പ്രതിവര്‍ഷം കോടിക്കണക്കിന് ഡോളര്‍ നല്‍കുമെന്നും ട്രംപ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്