ന്യൂയോര്‍ക്ക്: എഴുത്തുകാരന്‍ സര്‍ സല്‍മാന്‍ റുഷ്ദിയെ ആക്രമിച്ച സംഭവത്തില്‍ കുറ്റവാളിയായ ഹാദി മതറിന്റെ വിചാരണ ചൊവ്വാഴ്ച ന്യൂയോര്‍ക്കില്‍ ആരംഭിക്കും. സ്റ്റേജില്‍ വെച്ച് റുഷ്ദി ക്രൂരമായ ആക്രമണം നേരിട്ട് ഏകദേശം മൂന്ന് വര്‍ഷത്തിന് ശേഷമാണ് കേസിലെ വിചാരണ നടക്കുന്നത്. 2022-ല്‍ നടന്ന ആക്രമണത്തില്‍ ഒന്നിലധികം തവണ റുഷ്ദിക്ക് കുത്തേറ്റിരുന്നു. ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെടുകയും ഒരു കൈയ്ക്ക് സ്ഥിരമായ കേടുപാടുകളും സംഭവിച്ച 77 കാരനായ എഴുത്തുകാരന്‍ നടപടിക്രമങ്ങള്‍ക്ക് കോടതിയില്‍ നേരിട്ട് ഹാജരാകും.
2022 ഓഗസ്റ്റില്‍ ചൗതൗക്വാ ഇന്‍സ്റ്റിറ്റിയൂഷന്‍ ആംഫി തിയേറ്ററില്‍ എഴുത്തുകാരെ സംരക്ഷിക്കുന്നതിനെക്കുറിച്ച് റുഷ്ദി ഒരു പ്രഭാഷണം നടത്താനിരിക്കെ, അക്രമി വേദിയിലേക്ക് ഓടിക്കയറി കഴുത്തിലും വയറിലും നെഞ്ചിലും കൈയിലും വലതു കണ്ണിലും ഒരു ഡസനിലധികം തവണ കുത്തുകയായിരുന്നു.
ആക്രമണത്തെ തുടര്‍ന്ന് അദ്ദേഹം ആഴ്ചകളോളം ആശുപത്രിയില്‍ കഴിഞ്ഞു. പിന്നീട് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 'കത്തി: കൊലപാതകശ്രമത്തിന് ശേഷമുള്ള ധ്യാനങ്ങള്‍' എന്ന തന്റെ ഓര്‍മ്മക്കുറിപ്പില്‍ വേദനാജനകമായ സംഭവത്തെ കുറിച്ച് അദ്ദേഹം വിവരിച്ചു.
ന്യൂജേഴ്സിയില്‍ നിന്നുള്ള 27 കാരനായ മാതറിനെതിരെ വധശ്രമത്തിനും ആക്രമണത്തിനും കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയാണ് ഒരു ജൂറിയെ കേസിന്റെ വിചാരണക്കായി തിരഞ്ഞെടുത്ത്. വിചാരണ ഒന്നോ രണ്ടോ ആഴ്ച വരെ നീണ്ടുനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്