വിദ്യാഭ്യാസ വകുപ്പ് നിഷ്കർഷിക്കാത്ത ഫീസോ പണപ്പിരിവോ പാടില്ല:   മന്ത്രി വി ശിവൻകുട്ടി  

FEBRUARY 10, 2025, 6:58 PM

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പ് നിഷ്കർഷിക്കാത്ത ഫീസോ പണപ്പിരിവോ പാടില്ലെന്ന കർശന നിർദ്ദേശം നൽകി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.

 ഒന്നാം ക്ലാസ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷയും അനുവദിക്കില്ലായെന്നും അധ്യാപകരുടെ ജന്മദിനം പോലെയുള്ള ദിനങ്ങളിലെ ഉപഹാരങ്ങൾക്കായുള്ള പണപിരിവും അനുവദിക്കില്ലായെന്നും മന്ത്രി അറിയിച്ചു. 

  സർക്കാർ അനുവദിച്ചതിൽ കൂടുതൽ പിടിഎ ഫണ്ട് ഈടാക്കാൻ പാടില്ലായെന്നും വരവു ചിലവ് കണക്കുകൾ ഉപജില്ലാ/ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ പരിശോധിച്ച് അം​ഗീകാരം നൽകണമെന്നും മന്ത്രി വ്യക്തമാക്കി.‌

vachakam
vachakam
vachakam

ചില സ്വകാര്യ സ്കൂളുകളിൽ എസ് എസ് എൽ സി പരീക്ഷ ആരംഭിക്കുന്നതിന് മുൻപുള്ള പ്ലസ് വൺ പ്രവേശനം നൽകുന്ന പ്രവണതയും ശ്രദ്ധയിൽപ്പെട്ടതായി അറിയിച്ചു.

 കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഉത്തരവ് ലംഘിക്കുന്ന സ്കൂളുകളോട് വിശദീകരണം തേടുമെന്നും പരാതി സ്വീകരിക്കാൻ പ്രത്യേക സംവിധാനം പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ പ്രത്യേക സംവിധാനമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam