അമ്പലപ്പുഴ: അയല്‍വാസിയെ ഷോക്കേല്‍പ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ദമ്പതിമാരും മകനും അറസ്റ്റില്‍. പുന്നപ്ര വടക്ക് ഗ്രാമപ്പഞ്ചായത്ത് പതിനഞ്ചാം വര്‍ഡില്‍ കണ്ണങ്കാട്ടുവെളിയില്‍ ദിനേശന(53)നാണ് മരിച്ചത്. സംഭവവുമയി ബന്ധപ്പെട്ട് കൈതവളപ്പില്‍ കുഞ്ഞുമോന്‍(55), ഭാര്യ അശ്വമ്മ(50), മകന്‍ കിരണ്‍(29) എന്നിവരെയാണ് പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച വൈകുന്നേരം 6.30-ഓടെയാണ് ദിനേശനെ വീടിന്റെ സമീപമുള്ള കരപ്പുരയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തില്‍ മരണകാരണം ഇലക്ട്രിക്ക് ഷോക്കാണെന്ന് കണ്ടെത്തുകയായിരുന്നു. പരിസരപ്രദേശങ്ങളിലെങ്ങും ഇലക്ട്രിക്ക് ഷോക്കേല്‍ക്കുവാനുള്ള സാഹചര്യമില്ലാത്തത് സംശയത്തിനിടയാക്കി.
പിന്നീട് നടത്തിയ അന്വേഷണത്തില്‍ അയല്‍വാസിയായ കുഞ്ഞുമോനും മകന്‍ കിരണും ചേര്‍ന്ന് അവരുടെ വീടിന് പുറകുവശത്ത് ദിനേശന്‍ വരുന്ന വഴിയില്‍ ഇലക്ട്രിക്ക് ഷോക്കേല്‍പിക്കുന്നതിനുള്ള കെണിയൊരുക്കിയെന്നും വെള്ളിയാഴ്ച രാത്രി കുഞ്ഞുമോന്റെ വീട്ടിലേക്ക് വന്ന ദിനേശന്‍ ഷോക്കേറ്റുവീണ് കൊല്ലപ്പെടുകയായിരുന്നുവെന്നും ദിനേശന്റെ മൃതദേഹം കുഞ്ഞുമോനും മകന്‍ കിരണും ചേര്‍ന്ന് പാടശേഖരത്തില്‍ കൊണ്ടുപോയി ഇടുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്