ആലത്തൂര്‍ എസ്.എന്‍ കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു

FEBRUARY 10, 2025, 12:21 PM

പാലക്കാട്: വിദ്യാര്‍ത്ഥി യൂണിയനുകള്‍ തമ്മിലുള്ള സംഘര്‍ഷം കൊടുമ്പിരികൊണ്ട സാഹചര്യത്തില്‍ ആലത്തൂര്‍ എസ്.എന്‍ കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു. കോളജില്‍ അതിക്രമം കാണിച്ച രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകരെ പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

എ സോണ്‍ കലോത്സവവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ ഉപരോധിക്കുകയും മറ്റ് സ്റ്റാഫുകളെ ഭക്ഷണം കഴിക്കാന്‍ പോലും പുറത്തേക്ക് വിടാതിരിക്കുകയും ചെയ്തു. ക്യാമ്പസില്‍ സംഘര്‍ഷം വര്‍ദ്ധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് കോളജിന് അവധി നല്‍കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam