തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി പൊലീസ് മേധാവിയുടെ ഉത്തരവ് പുറത്തിറങ്ങി.
സംസ്ഥാനത്ത് ഇതുവരെ 34 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 34,000 പേർ തട്ടിപ്പിന് ഇരയായെന്നാണ് നിഗമനം.
എ.ഡി.ജി.പി.എച്ച്. വെങ്കിടേഷിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം നിലവിൽ വന്നു. 34 കേസുകൾ ക്രൈം ബ്രാഞ്ചിന് കൈമാറി.
ഒന്നാംപ്രതി അനന്തുകൃഷ്ണന്റെ നാഷണൽ എൻ.ജി.ഒ. കോൺഫെഡറേഷനു പുറമേ ഓരോ സ്ഥലത്തും വിവിധ സംഘടനകൾക്കും പദ്ധതിയിൽ പങ്കുണ്ട്. ഇവരും വിഹിതം കൈപ്പറ്റിയിട്ടുണ്ടോയെന്ന് അന്വേഷിക്കേണ്ടതുണ്ട്.
സായി ഗ്രാം ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാർ വഴിയായിരുന്നു അനന്തുവിൻറെ പണമിടപാടുകൾ.മുഖ്യമന്ത്രിയുടെ ഓഫീസും എംഎൽഎമാരും ജനപ്രതിനിധികളും അടക്കം നിരവധി ഉന്നതരെല്ലാം സംശയനിഴലിലാണ്.
നന്ദകുമാർ പറഞ്ഞത് പ്രകാരം കോടികൾ കൈമാറിയെന്ന് അനന്തുകൃഷ്ണന്റെ മൊഴി നൽകിയിട്ടുണ്ട്. തട്ടിപ്പിൻറെ ആസൂത്രണത്തിലും ആനന്ദകുമാറിന് പങ്കുണ്ട്. സംഭവത്തിൽ ആനന്ദകുമാറിനെ ഉടൻ ചോദ്യം ചെയ്യുമെന്നാണ് വിവരം. തട്ടിപ്പ് നടന്ന ജില്ലകളിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും പണംവാങ്ങിയെന്നും അനന്തു മൊഴിയിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്