എറണാകുളം: കളമശ്ശേരി ഭീകരാക്രമണ കേസിലെ പ്രതി ഡൊമനിക് മാർട്ടിൻ ബോംബുണ്ടാക്കിയ രീതി വിദേശ നമ്പറിലേക്ക് അയച്ചുവെന്ന് കണ്ടെത്തൽ.
ചിത്രങ്ങൾ അടക്കമാണ് അയച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ വിദേശ ബന്ധത്തിൽ വീണ്ടും അന്വേഷണം നടത്താൻ പൊലീസ് തീരുമാനം എടുത്തു.
ഇന്റർപോളിന്റെ സഹായത്തോടെയുള്ള അന്വേഷണത്തിന് ആഭ്യന്തരവകുപ്പ് അനുമതി നൽകിയിരുന്നു. നേരത്തെ ഡൊമനിക് മാർട്ടിൻ ദുബൈയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്നു. ഈ കാലയളവിലെ പ്രവർത്തനങ്ങളാണ് അന്വേഷിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്