മമ്മൂട്ടിയും മോഹന്‍ലാലും കേന്ദ്ര കഥാപാത്രമാകുന്ന മഹേഷ് നാരായണന്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്ത് നടി നയന്‍താര. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നത്.
അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഗോള്‍ഡാണ് താരം അവസാനമായി അഭിനയിച്ച മലയാള സിനിമ. 9 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും നയന്‍താരയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
2016ല്‍ പുറത്തിറങ്ങിയ പുതിയ നിയമത്തിലാണ് മമ്മൂട്ടിയും നയന്‍താരയും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്. നിലവില്‍ മഹേഷ് നാരായണന്‍ ചിത്രത്തിന്റെ കൊച്ചി ഷെഡ്യൂള്‍ പുരോഗമിക്കുകയാണ്.
നയന്‍താര കൊച്ചിയിലാണ് ജോയിന്‍ ചെയ്തിരിക്കുന്നത്.മമ്മൂട്ടിയും മോഹന്‍ലാലും 18 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ച് സ്‌ക്രീനിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ആരംഭിച്ചത് ശ്രീലങ്കയില്‍ വെച്ചായിരുന്നു. അന്ന് പുറത്തുവിട്ട മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുള്ള ചിത്രം വലിയ രീതിയില്‍ സമൂഹമാധ്യമത്തില്‍ വൈറലായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്