പാലക്കാട്: പട്ടാമ്പി നേർച്ചഘോഷത്തിനിടെ ആനയിടഞ്ഞു. സംഭവത്തിൽ ഓടി രക്ഷപ്പെടാൻ ശ്രമിച്ച മധ്യവയസ്‌കന് പരിക്കേറ്റു.
നേർച്ചക്ക് സമാപനം കുറിച്ചുകൊണ്ട് നടന്ന ഗജ സംഗമം കഴിഞ്ഞ് തിരിക്കുകയായിരുന്ന ആനകളിൽ ഒന്നാണ് ഇടഞ്ഞോടിയത്.
പട്ടാമ്പി ഗവൺമെന്റ് യു പി സ്കൂളിന്റെ ഗേറ്റ് ചാടികടക്കാൻ ശ്രമിച്ച മധ്യ വയസ്‌കന്റെ കാലിലൂടെ കമ്പി തുളഞ്ഞു കയറി പരിക്കേൽക്കുകയായിരുന്നു.
ഇയാളുടെ കാലിലൂടെ ഗേറ്റിനു മുകളിലെ കമ്പി തുളഞ്ഞു കയറി. പിന്നീട് കമ്പി മുറിച്ച ശേഷം ഇയാളെ പ്രദേശവാസികളും പൊലീസും ചേർന്ന് സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്