സെക്കൻ്റുകൾ കൊണ്ട് ഫുൾ ചാർജ്!! സോഡിയം ബാറ്ററി വികസിപ്പിച്ച് ശാസ്ത്രജ്ഞർ 

APRIL 24, 2024, 10:30 AM

സെക്കൻ്റുകൾ കൊണ്ട് ചാർജ് ചെയ്യാവുന്ന സോഡിയം ബാറ്ററി വികസിപ്പിച്ചെടുത്ത്  ദക്ഷിണ കൊറിയൻ ഗവേഷകർ. കൊറിയ അഡ്വാൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഗവേഷകരായ ജോങ് ഹുയി ചോയിയും ഡോങ് വോൻ കിമ്മുമാണ് ഈ കണ്ടെത്തലിന് പിന്നിൽ പ്രവർത്തിച്ചത്.

പുതുതായി വികസിപ്പിച്ചെടുത്ത ഹൈബ്രിഡ് സോഡിയം-അയൺ ബാറ്ററി സാങ്കേതിക ലോകത്ത് നിർണായക മാറ്റങ്ങൾക്ക് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു. എനർജി സ്റ്റോറേജ് മെറ്റീരിയൽസ് എന്ന ജേണലിലാണ് ലേഖനം പ്രസിദ്ധീകരിച്ചത്.

ലിഥിയത്തേക്കാൾ 1000 മടങ്ങ് കൂടുതലുള്ള ഒരു ധാതുവാണ് സോഡിയം. സോഡിയം-അയൺ ബാറ്ററികൾ നിർമ്മിക്കാൻ ചെലവുകുറഞ്ഞതാണ്, കാരണം അവ ലോകത്തെവിടെയും എളുപ്പത്തിൽ ലഭ്യമാണ്. ലിഥിയം അയൺ ബാറ്ററികളുടെ സ്ഥാനത്ത് സോഡിയം ബാറ്ററികൾ ഉടൻ വരുമെന്ന് ഗവേഷകർ വിശ്വസിക്കുന്നു. 

vachakam
vachakam
vachakam

സെക്കൻ്റുകൾ നീണ്ടുനിൽക്കുന്ന ഒറ്റ ചാർജിൽ ദീർഘനേരം പ്രവർത്തിക്കുമെന്നതാണ് ഇതിൻ്റെ പ്രധാന സവിശേഷത. മൊബൈൽ, ഇലക്ട്രോണിക് ഉപകരണങ്ങൾ മുതൽ ഇലക്ട്രിക് വാഹനങ്ങൾ (ഇവി) വരെ പുതിയ ബാറ്ററികൾ അവതരിപ്പിക്കുന്നത് ഗുണം ചെയ്യും. സോഡിയം-അയോൺ ഹൈബ്രിഡ് എനർജി സ്റ്റോറേജ് (SIHES) സെല്ലുകൾ വികസിപ്പിക്കുന്നതിലാണ് ഗവേഷകർ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam