ദില്ലി: പൂഞ്ച് ഭീകരാക്രമണ കേസിലെ രണ്ട് ഭീകരരുടെ രേഖാചിത്രം പുറത്ത് വിട്ടു. ഭീകരർക്കായുള്ള തെരച്ചിൽ സൈന്യം തുടരുകയാണ്.
ഇവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് 20 ലക്ഷം രൂപ ഇനാം നൽകുമെന്ന് സൈന്യം അറിയിച്ചു.
അതിനിടെ, ജമ്മു കാശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണം ബിജെപിയുടെ രാഷ്ട്രീയ നാടകമാണോയെന്ന ചോദ്യം ആവർത്തിക്കുയാണ് മുൻ പഞ്ചാബ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ചരൺജിത് സിംഗ് ചന്നി.
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ് സമയത്തും 40 ജവാൻമാർക്ക് ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായി.
എന്തുകൊണ്ട് കേന്ദ്രസർക്കാറിന് ഇതുവരെ അതിന്റെ കുറ്റവാളികളെ കണ്ടെത്താനായില്ലെന്നും, ഇന്റലിജൻസ് സംവിധാനം എന്തുകൊണ്ട് വീണ്ടും പരാജയപ്പെട്ടെന്നും ചന്നി ചോദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്