കടലിലും ഉഷ്ണതരം​ഗം; ലക്ഷദ്വീപിൽ പവിഴപ്പുറ്റുകൾ നശിക്കുന്നു

MAY 6, 2024, 2:21 PM

കടലിലെ ഉഷ്ണതരംഗം മൂലം ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നതായി പഠനം. സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിഎംഎഫ്ആർഐ) നടത്തിയ പഠനത്തിൽ ദ്വീപ് മേഖലയിലെ പവിഴപ്പുറ്റുകളുടെ ഭൂരിഭാഗം ആവാസവ്യവസ്ഥയും ബ്ലീച്ചിംഗിന് വിധേയമായതായി കണ്ടെത്തി.

കടുത്ത ചൂടുമൂലം പവിഴപ്പുറ്റുകളിൽ സിംബയോട്ടിക് ആൽഗകൾ മരിക്കുന്നതാണ് ബ്ലീച്ചിംഗിന് കാരണമാകുന്നതെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.

വളരെക്കാലം കടലിലെ താപനില അസാധാരണമാം വിധം ഉയർന്ന നിലയിൽ തുടരുന്ന അപൂർവ കാലാവസ്ഥയാണ് ഹീറ്റ് വേവ്. ഇത്തരം താപ തരംഗങ്ങൾ സമുദ്ര ജൈവവൈവിധ്യത്തിനും ആവാസവ്യവസ്ഥയുടെ സ്ഥിരതയ്ക്കും ഗുരുതരമായ ഭീഷണി ഉയർത്തുന്നു.

vachakam
vachakam
vachakam

ഡി എച്ച് ഡബ്ല്യു 12 ഡി​ഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയാണെങ്കിൽ അത്യസാധാരണമായ ജൈവവൈവിധ്യ പ്രതിസന്ധിക്കു കാരണമാകുമെന്ന് പഠനത്തിന് നേതൃത്വം നൽകിയ സിഎംഎഫ്ആർഐയിലെ സീനിയർ സയന്റിസ്റ്റ് ഡോ. കെ ആർ ശ്രീനാഥ് പറഞ്ഞു.

പവിഴപ്പുറ്റുകൾ പോലുള്ള സമുദ്ര ജൈവവൈവിധ്യം നഷ്ടപ്പെടുന്നത് ടൂറിസത്തെയും മത്സ്യബന്ധനത്തെയും ബാധിക്കും. ഇത് തീരദേശ ജനവിഭാഗങ്ങളുടെ ഉപജീവനത്തിന് ഭീഷണിയാണ്. കടൽപ്പുല്ലുകൾ പോലുള്ള മറ്റ് സമുദ്ര വിഭവങ്ങൾക്കും ഉഷ്ണ തരംഗങ്ങൾ ഭീഷണിയാകുന്നു. ഈ സാഹചര്യം സമുദ്ര ഭക്ഷ്യ ശൃംഖലയെ സാരമായി ബാധിക്കും. ഇത് മത്സ്യങ്ങളുടെയും സസ്തനികളുടെയും നിലനിൽപ്പിനെ അപകടത്തിലാക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam