ഈ വിലയ്ക്ക് ഇത്ര ഫീച്ചേഴ്സോ? അറിയാം ഐടെൽ എസ്24ന്റെ സവിശേഷതകൾ 

APRIL 24, 2024, 8:15 AM

ചൈനീസ് സ്മാർട്ട്‌ഫോൺ ബ്രാൻഡിൽ നിന്നുള്ള ഏറ്റവും പുതിയ ബജറ്റ്-ഫ്രണ്ട്‌ലി ഓഫറായ ഐടെൽ എസ്24 ചൊവ്വാഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്തു.മീഡിയ ടെക് ഹെലിയോ ജി91 ചിപ്പിലാണ് പുതിയ ഐടെൽ എസ് സീരീസ് ഫോൺ പ്രവർത്തിക്കുന്നത്. മികച്ച ബാറ്ററി ലൈഫും ഒപ്പം നിരവധി കിടിലൻ ഫീച്ചറുകളും ഫോൺ അവതരിപ്പിക്കുന്നുണ്ട്.മെമ്മറി ഫ്യൂഷൻ സാങ്കേതികവിദ്യ അടക്കം ഫോണിന്റെ പ്രധാന പ്രത്യേകതയാണ്.

ഇന്ത്യയിലെ ഐടെൽ എസ്24ന്റെ വില:


vachakam
vachakam
vachakam

8 ജിബി റാം + 128 ജിബി എന്നീ ഒറ്റ സ്റ്റോറേജ് വേരിയന്റിലാണ്ഈ ഫോൺ പുറത്തിറങ്ങിയിരിക്കുന്നത്.9,999 രൂപയാണ് ഇതിന്റെ വില.ഡോൺ വൈറ്റ്, സ്റ്റാറി ബ്ലാക്ക് നിറങ്ങളിൽ ഇത് ലഭിക്കും.ഐടെൽ ഫോൺ നിലവിൽ ആമസോൺ വഴി ഇന്ത്യയിൽ വിൽപ്പനയ്‌ക്ക് എത്തിയിട്ടുണ്ട്.ഏപ്രിൽ അവസാനവാരത്തോടെ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും ഇത് ലഭ്യമാകും

ഐടെൽ എസ്24ന്റെ സവിശേഷതകൾ:


vachakam
vachakam
vachakam

ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള Itel OS 13-ഉം 90Hz റിഫ്രഷ് റേറ്റ് ഉള്ള 6.6-ഇഞ്ച് HD+ (720x1,612 പിക്സൽസ്) സ്ക്രീനുമായാണ് ഫോൺ ഷിപ്പ് ചെയ്യുന്നത്. 8 ജിബി വരെ റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജും ജോടിയാക്കിയമീഡിയ ടെക് ഹെലിയോ ജി91 SoC ആണ് ഫോണിന് കരുത്ത് നൽകുന്നത്. മെമ്മറി ഫ്യൂഷൻ സാങ്കേതികവിദ്യയിലൂടെ, ഫോണിൽ ലഭ്യമായ റാം ഫലത്തിൽ 16 ജിബി വരെ വികസിപ്പിക്കാൻ കഴിയും.

ഒപ്‌റ്റിക്‌സിനായി, ഫോണിൽ ഒരു ഡ്യുവൽ റിയർ ക്യാമറ യൂണിറ്റ് ഉണ്ട്, അതിൽ 108-മെഗാപിക്സൽ സാംസങ് HM6 ഐസൊസെൽ സെൻസറും എഫ്/1.6 അപ്പേർച്ചറും ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷൻ (EIS) പിന്തുണയും ഉൾപ്പെടുന്നുണ്ട്.അതിനൊപ്പം QVGA ഡെപ്ത് സെൻസറും. സെൽഫികൾക്കും വീഡിയോ കോളുകൾക്കും വേണ്ടി 8 മെഗാപിക്സൽ സെൽഫി ഷൂട്ടറാണ് ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്.


vachakam
vachakam
vachakam

ഡൈനാമിക് ബാർ സവിശേഷതയാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത.ബാറ്ററി ചാർജിംഗ് വിശദാംശങ്ങളും ഇൻകമിംഗ് കോൾ അലേർട്ടുകൾ പോലുള്ള മറ്റ് നോട്ടിഫിക്കേഷനുകളും ഫ്രണ്ട് ക്യാമറ കട്ട്ഔട്ടിന് ചുറ്റും പ്രദർശിപ്പിക്കുന്നുവെന്നതാണ് ഈ സവിശേഷത.

ഹാൻഡ്‌സെറ്റിൽ ഡ്യുവൽ ഡിടിഎസ് സ്പീക്കറുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സെൻസറും ഇതിൽ ഉണ്ട്. വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, 4ജി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഹാൻഡ്‌സെറ്റിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.18W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ഫോണിന്റെ പവർ ഹൌസ്.ബാറ്ററി അഞ്ച് മണിക്കൂർ വരെ ഗെയിമിംഗും 7.5 മണിക്കൂർ വരെ വീഡിയോ ഉപഭോഗവും നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു.192 ഗ്രാമാണ് ഹാൻഡ്സെറ്റിൻ്റെ ഭാരം.


ENGLISH SUMMARY: ITEL S24 Launched 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam