ടെലിഗ്രാം ഇന്ത്യയില്‍ പണിമുടക്കി

APRIL 27, 2024, 2:44 PM

സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമായ ടെലിഗ്രാം ഇന്ത്യയില്‍ പണിമുടക്കി . ഇന്നലെ രാത്രി പത്ത് മണിക്ക് ശേഷം ആപ്പിലെ മെസ്സേജുകളും ചാറ്റുകളും നിശ്ചലമായ അവസ്ഥയിലായിരുന്നു . ഇപ്പോഴിതാ 24 മണിക്കൂറിനിടെ രണ്ടാം തവണയും പണിമുടക്കിയിരിക്കുകയാണ്

പല ചാറ്റുകളും മെസ്സേജുകളും സെൻഡ് ആവാത്ത സാഹചര്യത്തിലാണ് ആപ്പ് നിശ്ചലമായെന്ന് വ്യക്തമാകുന്നത്. പല ഉപഭോക്താക്കളും ആപ്പ് ലോഗൗട്ട് ചെയ്ത് പോകുകയും ചെയ്തു. ലോഗൗട്ട് ആയവർക്ക് തിരിച്ച്‌ സൈൻ ഇൻ ചെയ്യാനും സാധിച്ചിരുന്നില്ല.

എന്താണ് തകരാറെന്ന് അറിയില്ലെന്നും കണ്ടെത്താൻ ശ്രമിക്കുകയാണെന്നും ടെലിഗ്രാം അധികൃതർ അറിയിച്ചു. സെർവറുകള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് പരിശോധിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam