പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

MAY 9, 2024, 10:44 AM

തൃശൂര്‍: പീച്ചി ഡാമില്‍ കാണാതായ മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി യഹിയയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം താനൂര്‍ സ്വദേശിയാണ് യഹിയ. ഇന്നലെ വൈകീട്ടോടെയാണ് യഹിയയെ കാണാതായത്.

സ്‌കൂബ ടീം നടത്തിയ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.  എസ്എഫ്ഐ ഭാരവാഹിയാണ് യഹിയ.

സുഹൃത്തുക്കൾക്കൊപ്പം വെള്ളത്തിൽ ഇറങ്ങിയ യുവാവ് മുങ്ങി പോവുകയായിരുന്നു. എറണാകുളം മഹാരാജാസ് കോളജ് എം എസ് സി ബോട്ടണി വിദ്യാർഥിയായ യഹിയ പീച്ചി വന ഗവേഷണ കേന്ദ്രത്തിൽ ഇൻ്റേൺഷിപ്പിന് എത്തിയതായിരുന്നു.

vachakam
vachakam
vachakam

 മന്ത്രി കെ രാജൻ ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി ഇവിടെ എത്തിയിരുന്നു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam