‘നഗ്നചിത്രങ്ങൾ സൃഷ്ടിക്കുന്ന AI ആപ്പുകൾ’ ആപ്പ് സ്​റ്റോറിൽ നിന്ന് നീക്കി ആപ്പിൾ 

APRIL 27, 2024, 10:28 PM

എഐ ഇപ്പോൾ പുതിയ കാര്യം അല്ല. എന്നാൽ നന്മയ്ക്കും തിന്മയ്ക്കും ആളുകൾ എഐ ഉപയോഗിക്കുന്നതായി നമുക്ക് അറിയാം. അതുകൊണ്ട് തന്നെ എഐയുടെ ദുരുപയോഗത്തെക്കുറിച്ച്‌ ധാരാളം ചർച്ചകള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്.

ഇപ്പോഴിതാ നഗ്നചിത്രങ്ങള്‍ സൃഷ്ടിക്കാൻ കഴിയുന്ന ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് അധിഷ്ഠിത ആപ്പുകള്‍ ആപ്പ് സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിരിക്കുകയാണ് ആപ്പിള്‍ എന്നാണ് പുറത്തു വരുന്ന വിവരം. പുറത്തു വരുന്ന റിപ്പോർട്ട് പ്രകാരം "ആർട്ട് ജനറേറ്റർ" എന്ന കാറ്റഗറിയിലുള്ള ആപ്പായാണ് ഇത്തരം എ.ഐ ആപ്പുകള്‍ മാർക്കറ്റ് ചെയ്യപ്പെടുന്നത്. 

എ.ഐ ചിത്രങ്ങള്‍ നിർമിക്കുന്നതടക്കം ആപ്പ് നല്‍കുന്ന സേവനങ്ങള്‍ ഇൻസ്റ്റഗ്രാം പരസ്യങ്ങളിലൂടെയാണ് പ്രമോട്ട് ചെയ്യുന്നത്. ഉപയോക്താക്കള്‍ക്ക് "ഏത് പെണ്‍കുട്ടിയുടെയും വസ്ത്രം അഴിക്കാം ("undress any girl for free")" എന്നാണ് പരസ്യവാചകമായി നല്‍കുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

vachakam
vachakam
vachakam

ഇത്തരത്തിലുള്ള ആപ്പുകള്‍ ഇൻസ്റ്റഗ്രാമില്‍ പരസ്യം ചെയ്യപ്പെടുന്നത് ശ്രദ്ധയില്‍പെട്ട 404 മീഡിയ, സംഭവം ആപ്പിളിനെ അറിയിക്കുകയായിരുന്നു. അതോടെ ആപ്പിള്‍ കൂടുതല്‍ വിവരങ്ങള്‍ തേടി 404 മീഡിയയെ സമീപിച്ചതായും റിപ്പോർട്ടില്‍ പരാമർശിക്കുന്നു.

404 മീഡിയ, എ.ഐ ആപ്പുകളിലേക്ക് നേരിട്ടുള്ള ലിങ്കുകള്‍ ആപ്പിളിന് നല്‍കി, അത് കമ്പനി പെട്ടന്ന് തന്നെ നീക്കം ചെയ്യുകയും ചെയ്തു. റിപ്പോർട്ട് അനുസരിച്ച്‌, ആപ്പ് സ്റ്റോറില്‍ നിന്ന് മൂന്ന് ആപ്ലിക്കേഷനുകള്‍ ആപ്പിള്‍ നീക്കം ചെയ്തിട്ടുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam